ചമ്രവട്ടം റഗുലേറ്റര്‍ ഷട്ടറുകള്‍ തുറന്നു

തിരൂര്‍: ഭാരതപുഴയില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന്  പത്തോളം വീടുകളില്‍ വെള്ളം കയറി. ഇതെ തുടര്‍ന്ന് ജലനിരപ്പ് കുറയ്ക്കാന്‍ റഗുലേറ്ററിന്റെ ഷട്ടറുകള്‍ തുറന്നു.

ജലം സംഭരിക്കാനായി ഡിസംബര്‍ ആദ്യവാരത്തോടെയാണ് ഷട്ടറുകള്‍ അടച്ചത്. അന്നുമുതല്‍ പുഴയില്‍ ജലനിരപ്പ് കാര്യമായ് ഉയര്‍ന്നിരുന്നില്ല.

നരിപറമ്പ് പമ്പ്ഹൗസിന് സമീപത്തു നിന്ന് റഗുലേറ്റര്‍ വരെയുള്ള പുഴയുടെ കിഴക്കുഭാഗത്ത വീടുകളിലേക്കാണ് വെള്ളം കയറിയത്. ജലനിരപ്പ് 15 സെന്റിമീറ്റര്‍ താഴ്ത്തിയശേഷം ഷട്ടറുകള്‍ വീണ്ടും അടയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

Share news
error: Content is protected !!
Scroll to Top