Section

malabari-logo-mobile

ഗുണ്ടാ തലവന്‍ തമ്മനം ഷാജിക്കും സഹോദരനും വെട്ടേറ്റു.

HIGHLIGHTS : കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ തമ്മനം ഷാജിക്ക് വെട്ടേറ്റു.

കൊച്ചി: കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ തമ്മനം ഷാജിക്ക് വെട്ടേറ്റു. വെള്ളിയാഴ്ച പകല്‍ 2.45 ന് തമ്മനത്ത് കടയില്‍ ചായകുടിച്ചുകൊണ്ടിരിക്കെ ഷാജിയും സഹോദരനും ഉള്‍പ്പെടെയുള്ള ഏഴംഗ ഗുണ്ടാ സംഘത്തെ വെട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഷാജിയുടെ തലയ്ക്ക് 12 തുന്നികെട്ടുണ്ട്.

ഷാജിയുടെ സഹോദരനും ഗുണ്ടയുമായ പി കെ നിസാറിന്റെയും സംഘത്തിലെ മറ്റൊരംഗമായ ഇബ്രാഹീം നൗഷാദിന്റെയും നില ഗുരുതരമാണ്. നിസാറിന്റെ രണ്ടു വിരലുകള്‍ക്കും തലയ്ക്കുമാണ് പരിക്ക് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ഷാജിയും സഹോദരനും പിന്നീട് സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലേക്ക് മാറി. നൗഷാദ് മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ഐസിയുവിലാണ്.

sameeksha-malabarinews

തമ്മനത്തും പരിസരങ്ങളിലും നിരന്തരം ആക്രമണങ്ങളും ഗുണ്ടാ പ്രവര്‍ത്തനങ്ങളും നടത്തി വന്നിരുന്ന ഷാജി പലതവണ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. നാട്ടുകാര്‍ക്ക് നിരന്തരശല്ല്യമായ ഷാജിയും സംഘവും കഴിഞ്ഞ ദിവസം തമ്മനത്തും സമീപ പ്രദേശങ്ങളിലും ജനങ്ങളെ ഭീഷണിപ്പെടുത്തുകയും ആക്രമണം അഴിച്ചുവിടുകയും ചെയ്തിരുന്നു. പാലാരിവട്ടം പോലീസ് കേസെടുത്ത് അനേ്വഷണം ആരംഭിച്ചു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!