Section

malabari-logo-mobile

കെട്ടുങ്ങല്‍- -ഒട്ടുമ്പുറം പാലത്തിന് തറക്കല്ലിട്ടു.

HIGHLIGHTS : താനൂര്‍:: തീരദേശത്തിന്റെ വികസനത്തിന് വന്‍ കുതിച്ചുചാട്ടമുണ്ടാക്കുന്ന തീരദേശ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ കെട്ടുങ്ങള്‍ ഒട്ടുമ്പുറം പാലത്തിന് മന്ത്...

താനൂര്‍:: തീരദേശത്തിന്റെ വികസനത്തിന് വന്‍ കുതിച്ചുചാട്ടമുണ്ടാക്കുന്ന തീരദേശ പാതയിലെ പ്രധാന പാലങ്ങളിലൊന്നായ കെട്ടുങ്ങള്‍ ഒട്ടുമ്പുറം പാലത്തിന് മന്ത്രി കെ ബാബു ശിലാസ്ഥാപനം നടത്തി. ഇന്ന് വൈകീട്ട് അഴിമുഖത്തെ കടപ്പുറത്തുവെച്ചായിരുന്നു നിര്‍മാണോദ്ഘാടനം നടന്നത്. ആയിരങ്ങള്‍ പങ്കെടുത്ത ചടങ്ങില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ അധ്യക്ഷനാവയി. പൊതുസമ്മേളനം വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി മുഖ്യാതിഥിയായി.

ഇടപ്പള്ളി – കോഴിക്കോട് തീരദേശ ഇടനാഴിയിലെ ഒട്ടുംപുറം അഴിമുഖത്താണ് പാലം നിര്‍മിക്കുന്നത.് ഇത് തീരദേശ ഇടനാഴിയുടെ നിര്‍മാണത്തിന്റേ വേഗം കൂട്ടും. പാലത്തിനോട് ചേര്‍ന്നാണ് ഒട്ടുംപുറം അഴിമുഖ ടൂറിസ്റ്റ് കേന്ദ്രം. അഴിമുഖ ടൂറിസ വികസനത്തിനും പാലം സഹായകമാവും.

sameeksha-malabarinews

26.71 കോടി ചെലവില്‍ നിര്‍മിക്കുന്ന പാലത്തിന് 21.36 കോടി നബാര്‍ഡും 5.36 സംസ്ഥാന സര്‍ക്കാരും നല്‍കും. 15 മാസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കും. 210 മീറ്റര്‍ നീളവും എട്ട് മീറ്റര്‍ വീതിയുമുള്ള പാലത്തിന് ഏഴ് സ്പാനുകളുണ്ടാവും. ഒന്നര മീറ്റര്‍ വീതിയില്‍ നടപ്പാത, 400 മീറ്റര്‍ സുരക്ഷാ ഭിത്തി, അപ്രോച്ച് റോഡ് എന്നിവയും വിഭാവനം ചെയ്തിട്ടുണ്ട്. പാലത്തിന്റെ ഇരുകരകളിലുമുള്ള റോഡുകള്‍ 5000 മീറ്റര്‍ നീളത്തില്‍ റീ ടാര്‍ ചെയ്യാനും പദ്ധതിയുണ്ട്.

നബാര്‍ഡ് ജില്ലാ ഡവലപ്‌മെന്റ് മാനേജര്‍ കെ.പി പത്മകുമാര്‍, ഹാര്‍ബര്‍ എഞ്ചിനിയറിങ് വകുപ്പ് ചീഫ് എഞ്ചിനിയര്‍ എസ്. മാധവന്‍ നമ്പൂതിരി, സുപ്രണ്ടിങ് എഞ്ചിനിയര്‍ പി. ലത, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തൊട്ടിയില്‍ ശരീഫ, തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വി. ജമീല റ്റീച്ചര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്മാരായ എം.പി .അഷ്‌റഫ്, സീനത്ത് ആലി ബാപ്പു തുടങ്ങിയവര്‍ സംസാരിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!