തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ എസി പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസ് സര്‍വീസ് തുടങ്ങി. ജിഎസ്ടി ഭവന്‍മുതല്‍ തമ്പാനൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡുവരെ പരീക്ഷണ സര്‍വീസില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ബസ് ഓടിച്ചു. തുടര്‍ന്ന് തിരുവനന്തപുരം–കോട്ടയം റൂട്ടില്‍ സര്‍വീസും നടത്തി. ബുധന്‍ രാവിലെമുതല്‍ തിരുവനന്തപുരം–എറണാകുളം (കോട്ടയം വഴി) റൂട്ടില്‍ സര്‍വീസ് ആരംഭിക്കും.
തിരുവനന്തപുരത്തുനിന്ന് രാവിലെ 5.30ന് പുറപ്പെട്ട് 11.05ന് എറണാകുളത്ത് എത്തും. തിരിച്ച് പകല്‍ രണ്ടിന് പുറപ്പെട്ട് രാത്രി 7.35ന് തിരുവനന്തപുരത്ത് എത്തും. പ്രധാന സ്റ്റാന്‍ഡുകളില്‍ കയറും.
തിരുവനന്തപുരത്തുനിന്ന് 40 സീറ്റിലും ആളെ കിട്ടിയാല്‍ മറ്റിടങ്ങളില്‍ നിര്‍ത്താതെ എറണാകുളത്തേക്ക് പോകും. തിരിച്ചും അങ്ങനെതന്നെയാകും. നിന്ന് യാത്ര ചെയ്യാന്‍ താല്‍പ്പര്യമുള്ളവരെ കയറ്റും. എസി പ്രവര്‍ത്തിക്കാത്തപ്പോള്‍ വശങ്ങളിലെ ഗ്ലാസ് നീക്കാന്‍ കഴിയും. തിരുവനന്തപുരത്ത് എറണാകുളത്തേക്ക് 350 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിന് പുറമേ സെസും ജിഎസ്ടിയും നല്‍കണം.
തിരുവനന്തപുരം–പാലക്കാട്, തിരുവനന്തപുരം–കോഴിക്കോട് റൂട്ടുകളില്‍ ഓണസമ്മാനമായി കൂടുതല്‍ സര്‍വീസുകള്‍ എത്തുമെന്ന് മന്ത്രി പറഞ്ഞു. പുതിയ ബസുകള്‍ എത്തുമ്പോള്‍ നിറത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകും. ടാറ്റയുടെ ബസുകളാണ് വാങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




