Section

malabari-logo-mobile

പരപ്പനങ്ങാടി തുറമുഖത്തെ കുറിച്ച് ഞാന്‍ ഒന്നും പറയില്ല; മന്ത്രി കെ ബാബു

HIGHLIGHTS : പരപ്പനങ്ങാടി: തുറമുഖം ഉടന്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പരപ്പനങ്ങാടിക്കാരുടെ മനസ്സിലേക്ക്

പരപ്പനങ്ങാടി: തുറമുഖം ഉടന്‍ വരുമെന്ന് പ്രതീക്ഷിച്ചിരിക്കുന്ന പരപ്പനങ്ങാടിക്കാരുടെ മനസ്സിലേക്ക് നിരാശമാത്രം സമ്മാനിക്കുന്ന പ്രസ്താവനയുമായി തുറമുഖമന്ത്രി കെ ബാബു. കെട്ടുങ്ങല്‍ പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനത്തിലാണ് മന്ത്രി ്പ്രതികരിച്ചത്. ‘പരപ്പനങ്ങാടിക്കാരുടെ തുറമുഖത്തെ കുറിച്ച് താന്‍ ഒന്നും പറയുന്നില്ലന്നും അതെകുറിച്ച് നിങ്ങള്‍ക്കൊക്കെ അറിയാമല്ലോ എന്നായിരുന്നു മന്ത്രിയുടെ പ്രതികരണം’. ഇതുകൂടാതെ ഈ പാലം യാഥാര്‍ത്ഥ്യമാകു്ന്നതോടെ താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ രണ്ടത്താണിയും തിരൂരങ്ങാടി എംഎല്‍എ അബ്ദുറബ്ബും തമ്മിലുള്ള അകലം കുറയട്ടെ എന്ന കമന്റ് പാസാക്കുകയും ചെയ്തു.

തീരദേശദേശ മേഖലയില്‍ 150 കോടി രൂപ ചിലവില്‍ നിര്‍മിക്കുന്ന അഞ്ച് തുറമുഖങ്ങളെ കുറിച്ചും മന്ത്രി പരാമര്‍ശിച്ചപ്പോള്‍ പരപ്പനങ്ങാടിയെകുറിച്ച് പറഞ്ഞത് നാട്ടുകാരെ ഞെട്ടിച്ചിര്ിക്കുകയാണ്. ഈ സമയം വേദിയിലുണ്ടായിരുന്ന തിരൂരങ്ങാടി എംഎല്‍എയും മന്ത്രിയുമായ അബ്ദുറബ്ബ് ഇതിനോട് പ്രതികരിക്കാതെ നിസംഗനായിരിക്കുന്നത് കാണാമായിരുന്നു.

sameeksha-malabarinews

താനൂര്‍ തുറമുഖ്‌ത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നതിന് മുമ്പേ അനുവദിക്കപ്പെട്ടിരുന്ന പരപ്പനങ്ങാടി തുറമുഖം യാഥാര്‍ത്ഥ്യമാകാനുള്ള കാലം അതിവിദൂരമാണെന്ന് തെളിയിക്കുന്നതാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

പ്രാദേശിക കക്ഷി രാഷ്ട്രീയത്തിന്റെ ദുര്‍വാശിക്കു മുമ്പില്‍ കീഴടങ്ങുന്ന ജനപ്രതിനിധികള്‍ ഒരു നാടിന്റെ സ്വപനങ്ങളെയാണ്്് തല്ലിക്കെടുത്തുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!