Section

malabari-logo-mobile

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സംഘടന പ്രവര്‍ത്തനത്തിന് നിരോധം

HIGHLIGHTS : തേഞ്ഞിപ്പാലം:

തേഞ്ഞിപ്പാലം: കാലിക്കറ്റ് സര്‍വ്വകലാശാലാ അധ്യാപക, അനധ്യാപക ജീവനക്കാരുടെ സംഘടനാപ്രവര്‍ത്തനത്തിന് വിസിയുടെ വിലക്ക്. സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടാല്‍ ഒരു മുന്നറിയിപ്പുമില്ലാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് വെള്ളിയാഴ്ച വിസി ഉത്തരവിറക്കി.

എംപ്ലോയീസ് യൂണിയന്‍, സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ ,എംപ്ലായീസ് ഫോറം, സോളിഡാരിറ്റി ഓഫ് എംപ്ലോയീസ്,എംപ്ലോയീസ് സെന്റര്‍, അധ്യാപക സംഘടനകളായ അസോസിയേഷന്‍ ഓഫ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് (ആക്ട്), കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തിയാണ് വിസിയുടെ ഉത്തരവ്.

sameeksha-malabarinews

സംഭവത്തില്‍ എസ്എഫ്‌ഐ യും കെ എസ് യു വും ശക്തമായി പ്രതിഷേധിച്ചു. സംഘടനാ സ്വാതന്ത്ര്യം നിഷേധിച്ച് ഉത്തരവിറക്കിയ വൈസ് ചാന്‍സലര്‍ ഡോ. എം അബ്ദുള്‍സലാമിന്റെ കോലം എസ് എഫ് ഐ പ്രവര്‍ത്തകര്‍ കത്തിച്ചു.

അതെസമയം സംഘടനാ പ്രവര്‍ത്തനത്തിന് നിരോധം ഏര്‍പ്പെടുത്തിയ വിസിയുടെ നടപടിക്കെതിരെ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് കെ എസ് യു വ്യക്തമാക്കി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!