Section

malabari-logo-mobile

സിവല്‍ സര്‍വീസ് ഒന്നാം റാങ്ക് മലയാളിക്ക്

HIGHLIGHTS : ദില്ലി ഈ വര്‍ഷത്തെ അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍

ദില്ലി ഈ വര്‍ഷത്തെ അഖിലേന്ത്യ സിവില്‍ സര്‍വീസ് പരീക്ഷയില്‍ കേരളത്തിന് തിളക്കമാര്‍ന്ന വിജയം തിരുവന്തപുരം തൈക്കാട് സംഗീത് നഗര് സായി സിന്ദൂരത്തില്‍ ഹരിത വി കുമാറിനാണ് ഒന്നാം റാങ്ക്. 22 വര്‍ഷത്തിന് ശേഷമാണ് ഈ നേട്ടം വീണ്ടും കേരളത്തിലെത്തുന്നത്. ഒന്നാം റാങ്കിനു പുറമെ രണ്ടും നാലും റാങ്കുകള്‍ നേടി രാജ്യത്തെ ഏറ്റവും ഉന്നതമായ പരീക്ഷയില്‍ മലയാളികള്‍ വിജയക്കൊടി പാറിച്ചു
ആദ്യ നൂറു റാങ്കില്‍ എട്ടു മലയാളികളുണ്ട്.. രണ്ടാം റാങ്ക് കൊച്ചി പനമ്പിള്ളി നഗറിലെ കൃഷ്ണാലയത്തില്‍ ഡോ ശ്രീറാം വെങ്കിട്ടരാമനും നാലാം റാങ്ക് എറണാകുളം ആല്‍ബി ജോണ്‍ വര്‍ഗീസും നേടി.
ഇതിന് മുമ്പ് കേരളത്തില്‍ ഒന്നാം റാങ്ക് എത്തിയത് 1991ലാണ്. അന്ന് ആ നേട്ടം കരസ്ഥമാക്കിയത് രാജു നാരായണസ്വാമിയാണ്.
ഒന്നാം റാങ്കുകാരിയായ ഹരിത 2012ല്‍ സിവില്‍ സര്‍വീ്‌സ് പരീക്ഷ.യില്‍ 179ാം റാങ്ക് നേടിയിരുന്നു.. എന്നാല്‍ ഐഎഎസ് ലഭിക്കുന്നതിനു വേണ്ടി വീണ്ടും പരീക്ഷയെഴുതുകയായിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!