Section

malabari-logo-mobile

കരുവാരക്കുണ്ടിലെ പാട്ടക്കാലാവധി കഴിഞ്ഞ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണം;ബിനോയ് വിശ്വം

HIGHLIGHTS : കരുവാരക്കുണ്ട് : വികസനത്തിന്റെ പേരില്‍

കരുവാരക്കുണ്ട് : വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഭൂമിയും വനസമ്പത്തും കൊള്ളക്കാര്‍ക്ക് ദാനം നല്‍കാമെന്ന യു ഡി എഫിന്റെ വ്യാമോഹം കേരളത്തില്‍ നടക്കില്ലെന്ന് മുന്‍ മന്ത്രിയും, സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവുമായ ബിനോയ് വിശ്വം പറഞ്ഞു. പാട്ടക്കാലാവധി കഴിഞ്ഞിട്ടും ഒരുസംഘം അനധികൃതമായി കൈവശം വച്ചിരിക്കുന്ന കരുവരക്കുണ്ടിലെ കേരള എസ്റ്റേറ്റിലേക്ക് സി പി ഐ വണ്ടൂര്‍ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒറ്റതുണ്ട് സര്‍ക്കാര്‍ ഭൂമിയില്‍ പോലും കൈവക്കാന്‍ അനുവദിക്കില്ല. നെല്ലിയാമ്പതിയിലെ വനത്തിനുള്ളില്‍ വികസനമെന്ന പേരില്‍ ഫോറസ്റ്റ് ലോഡ്ജുകളുണ്ടാക്കി ധനികര്‍ക്ക് വിഹാരകേന്ദ്രം ഒരുക്കാന്‍ നെട്ടോട്ടമോടുന്നവരുടെ മോഹങ്ങളൊന്നും നടക്കാന്‍ പോകുന്നില്ലെന്നും അദേഹം വ്യക്തമാക്കി.

2003 ല്‍ ജിം നടത്തി കോടികള്‍ ധൂര്‍ത്തിടിച്ചതിന്റെ ആവര്‍ത്തനം തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. നമ്മുടെ നാടിന്റെ പ്രകൃതിഭംഗിയും വിദ്യാഭ്യാസരംഗത്തെ പുരോഗതിയും മുതലെടുക്കാനും അതെല്ലാം കച്ചവടചരക്കാക്കാനും ഗവണ്‍മെന്റിന്റെ ചെലവില്‍ അരങ്ങേറിയ ആഭാസകരമായ നാടകമാണ് എമര്‍ജിംഗ് കേരള ബിനോയ് പറഞ്ഞു.

sameeksha-malabarinews

കരുവാരക്കുണ്ടിലെ പാട്ടക്കാലാവധി കഴിഞ്ഞ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാകാണം. കരാറിലെ വ്യവസ്ഥകള്‍ ലംഘിച്ച് എസ്റ്റേറ്റില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികളും മറ്റും അടിയന്തിരമായി നിര്‍ത്തിവക്കണം.. നിയമത്തെ മൊത്തത്തില്‍ കാറ്റില്‍ പറത്തി ഒരു കൂട്ടം പണക്കാര്‍ പാവപ്പെട്ട ജനങ്ങളെ വഞ്ചിക്കുകയാണ് കരുവാരക്കുണ്ടില്‍ ചെയ്യുന്നത്.

ഹെക്ടിറിന് ഒരു രൂപമുതല്‍ 5 രൂപവരെമാത്രമണ് പ്രതിവര്‍ഷം ഇവര്‍ പാട്ടമായി നല്‍കുന്നത്. ആ വകയിലും ലക്ഷങ്ങള്‍ സര്‍ക്കാരിന് നല്‍കാന്‍ കുടിശ്ശികയാക്കി സ്വന്തം ലാഭം മാത്രം പരിപാടിയാക്കിയ ചൂഷകരുടെ മേച്ചില്‍ പുറമാക്കാന്‍ പരവതാനി വിരിച്ചു നല്‍കുകയാണ് യു ഡി എഫ് സര്‍ക്കാര്‍. പാട്ടസംഖ്യ 1350 രൂപയാക്കണമെന്ന 1980 ല്‍ നിയമസഭ പാസാക്കിയ പ്രമേയം കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കാന്‍ ശ്രമം ആരംഭിച്ചിരുന്നു. അതിന്റെ തുടര്‍ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകണമെന്നും ബിനോയ്് വ്ിശ്വം വ്യക്തമാക്കി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!