Section

malabari-logo-mobile

യുഡിഎഫ് റിബലായി ജയിച്ചയാളെ പിന്തുണക്കാന്‍ കോണ്‍ഗ്രസ് വിപ്പ്; ലീഗിലും ഭിന്നത

HIGHLIGHTS : വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത്

വള്ളിക്കുന്ന് : വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പടുത്തതോടെ അണിയറയില്‍ രാഷ്ട്രീയ നാടകളങ്ങളും മുറുകുന്നു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ജില്ലാനേതൃത്വം ഇടപെടുന്നു. അണികളുടെ ശക്തമായ എതിര്‍പ്പ് വകവെക്കാതെ യുഡിഎഫ് റിബലായി ജയിച്ച ഹൈറുന്നീസ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിപ്പ് നല്‍കി.

ഡിസിസി പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി ഇടപെട്ടാണ് ഈ തീരുമാനം നടപ്പിലാക്കുന്നത് നേരത്തെ വള്ളിക്കുന്നില്‍ നടന്ന കോണ്‍ഗ്രസ് യോഗങ്ങളില്‍ യുഡിഎഫ് റിബലിനെ പിന്‍തുണയ്‌ക്കെണ്ട എന്ന് തീരുമാനമെടുത്തെങ്കിലും മണ്ഡലം പ്രസിഡന്റ് ഇത് മിനുട്‌സ് ചെയ്യാഞ്ഞത് യോഗം അലസിപ്പിരിയാന്‍ ഇടവന്നിരുന്നു. എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് ഇപ്പോഴും ശക്തമായ പ്രതിഷേധത്തിലാണ് വോട്ടെടുപ്പ് ദിവസം കോണ്‍ഗ്രസ് മെമ്പര്‍മാര തടയുമെന്ന് ഇവര്‍ മുന്നറിയിപ്പ് നല്‍കി.

sameeksha-malabarinews

ലീഗിനകത്തും ഈ വിഷയം കൂടുതല്‍ സങ്കീര്‍ണമാവുകയാണ്. അങ്കനവാടി വഴിപ്രശ്‌നത്തില്‍ മുന്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കുമെതിരെ കേസുവന്നതില്‍ ഇവര്‍ തമ്മിലുണ്ടായ ഭിന്നിപ്പ് ഇപ്പോഴും തുടരുന്നതായി സൂചന. മുന്‍പ്രസിഡന്റ് ജമീല വീണ്ടും മത്സരിച്ചേക്കുമെന്ന അഭ്യൂഹവുമുണ്ട്്.

എന്നാല്‍ സിപിഎമ്മും ബിജെപിയും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാട് വിട്ടുപറഞ്ഞിട്ടില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!