Section

malabari-logo-mobile

ഓഫിസ് പൂട്ടിയതിന്റെ ഉത്തരവാദിത്വം യു എസിനെന്ന് താലിബാന്‍

HIGHLIGHTS : ദോഹ: ഖത്തറിലെ താലിബാന്‍ ഓഫിസ് പ്രവര്‍ത്തനം

ദോഹ: ഖത്തറിലെ താലിബാന്‍ ഓഫിസ് പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടി വന്നതിന്റെ ഉത്തരവാദിത്വം അമേരിക്കക്കാണെന്ന് താലിബാന്‍ നേതാവ് മുല്ല ഉമര്‍. സംഘടനയുടെ പരമോന്നത നേതാവിന്റെ പ്രസ്താവന ഈദ് സന്ദേശത്തോടൊപ്പമാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുള്ളത്. അമേരിക്കയും നാറ്റോ സൈനികരും അഫ്ഗാനില്‍ നിന്നും പിന്മാറുന്നത് വരെ താലിബാന്‍ അക്രമങ്ങള്‍ തുടരുമെന്ന മുന്നറിയിപ്പും മുല്ല ഉമര്‍ നല്കിയിട്ടുണ്ട്. രാഷ്ട്രീയ കാര്യ ഓ ഫിസ് വഴിയുള്ള ചര്‍ച്ചകളിലൂടെ അന്യായമായ ഒരു ഒത്തുതീര്‍പ്പിനും താന്‍ ഒരുക്കമല്ലെന്ന നിലപാടും മുല്ല  ഉമര്‍ വ്യക്തമാക്കി. ദോഹയിലെ താലിബാന്‍ രാഷ്ട്രീയ കാര്യ ഓഫിസ് അടക്കാനും ചര്‍ച്ചകള്‍ വഴിമുട്ടാനും ഇടയാക്കിയത് അമേരിക്കയുടെയും അഫ്ഗാന്‍ ഭരണകൂടത്തിന്റെയും നിലപാടുകളാണ്. ഖത്തറില്‍ വെച്ച് അമേരിക്കയുമായി ഇനിയും ചര്‍ച്ചകള്‍ക്ക് സാധ്യതയില്ല. ഒരു ഇസ്‌ലാമിക രാജ്യത്ത് രാ ഷ്ട്രീയകാര്യ ഓഫിസ് തുറന്നപ്പോള്‍ അടിച്ചമര്‍ത്തപ്പെടുന്ന ജനതയുടെ ദേശീയ-രാഷ് ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സഹായകമാവുന്ന തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അമേരിക്കയും അ ഫ്ഗാനിലെ ഭരണകൂടവും ഇതിന് തടസ്സങ്ങള്‍ സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ പതിനാലു വര്‍ഷത്തെ കയ്‌പ്പേറിയ അനുഭവങ്ങളില്‍ നിന്നും അമേരിക്കയും നാറ്റോ സൈ ന്യവൂം പാഠം പഠിക്കണമെന്ന് മുല്ല ഉമര്‍ മുന്നറിയിപ്പ് നല്കി. അമേരിക്കയും നാറ്റോയും അഫ്ഗാന്‍ മണ്ണിലെ അധിനവേശ ശക്തികളാണ്. ഇവര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും ജനങ്ങളുടെ അവകാശങ്ങളെയും ഹനിക്കുന്നവരാണ്. ഈ ശക്തികള്‍ക്കെതിരെയാണ് താലിബാന്‍ പോരാടുന്നത്.
വിദേശാധിപത്യം ഇല്ലാതാക്കാനുള്ള താലിബാന്റെ പോ രാട്ടം ഇനിയും തുടരുമെന്ന് ഈദ് സന്ദേശത്തില്‍ മുല്ല ഉമര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുല്ല ഉമറിന്റെ ഈദ് സന്ദേശം താലിബാന്‍ പുറത്തുവിട്ടത്.  അന്തരാഷ്ട്ര മാധ്യമങ്ങള്‍ താലിബാന്റെ ദോഹയിലെ രാഷ്ട്രീ യകാര്യ ഓഫിസ് പൂട്ടിയതുമായി ബ ന്ധപ്പെട്ട വാര്‍ത്ത വളരെ പ്രാ ധാന്യത്തോടെയാണ് റിപ്പേര്‍ട്ട ചെയ്തിട്ടുള്ളത്.
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!