Section

malabari-logo-mobile

ഒളിമ്പിക്‌സിന് തിരിതെളിഞ്ഞു.

HIGHLIGHTS : ലണ്ടന്‍ : ലോകമുറ്റുനോക്കുന്ന കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു.

ലണ്ടന്‍ : ലോകമുറ്റുനോക്കുന്ന കായിക മാമാങ്കത്തിന് തിരിതെളിഞ്ഞു. 30-ാമത് ഒളിമ്പിക്‌സ് ഗെയ്മിസിന് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ വര്‍ണോജ്വലതുടക്കമായ തുടക്കം കുറിച്ചു. 120 രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥിതികളെ സാക്ഷിനിര്‍ത്തി എലിസബത്ത് രാജജ്ഞിയാണ് ഒളിമ്പിക്‌സിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചത്. ഏഴ് യുവതാരങ്ങള്‍ ചേര്‍ന്നാണ് ദീപസ്തംഭത്തിലേക്ക് തിരികൊളുത്തിയത്.

ഹോളിവുഡ് സംവിധായകന്‍ ഡാനി ബോയല്‍ ഒരുക്കിയ ബ്രിട്ടന്റെ ചരിത്രവും സാഹിത്യവും കലയും അര്‍ത്ഥവത്താക്കുന്നതരത്തില്‍ അണിയിച്ചൊരുക്കിയ ഉദ്ഘാടന ചടങ്ങ് ഏറെ ശ്രദ്ധേയമായി.

sameeksha-malabarinews

സ്റ്റേഡിയത്തിന്റെ കോണില്‍ സൃഷ്ടിക്കപ്പെട്ട കുന്നും അതിനു മുകളിലെ വൃക്ഷവും. അതിനുള്ളില്‍ നിന്നു പുറത്തുവരുന്ന മനുഷ്യരും. അവരുടെ ജീവിത പരിണാമങ്ങളും. ഒന്നേകാല്‍ മണിക്കൂറിന്റെ വിസ്മയം തന്നെയായിരുന്നു ബോയല്‍ ഒരുക്കിയത്‌.

120 -ഓളം ലോകനേതാക്കളുള്‍പ്പെടെ 80,000 പേര്‍ വിസ്മയ നിമിഷങ്ങള്‍ക്ക് നേരിട്ട് സാക്ഷികളായി. 100 കോടിയോളംപേര്‍ അത് ടെലിവിഷനില്‍ കണ്ടു.

വര്‍ണമനോഹരമായ ഉദ്ഘാടനച്ചടങ്ങിനുശേഷം നടന്ന കായികതാരങ്ങളുടെ മാര്‍ച്ച്പാസ്റ്റില്‍ ഗുസ്തിതാരം സുശീല്‍കുമാര്‍ ഇന്ത്യയുടെ പതാകയേന്തി.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!