
തിരുവനന്തപുരം: കൊടുംചൂടിനെ തോല്‍പ്പിച്ച് ഒന്നരമാസത്തെ
തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന് ഇന്നലെ വൈകിട്ട് ആറിന് തിരശ്ശീല വീണു. ഇന്ന് നിശബ്ദ പ്രചാരണം നടക്കും. നാളെ 2.77 കോടി മലയാളികള്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനായി നിര്‍ണായക വിധിയെഴുതും. രാജ്യത്ത് നടക്കുന്ന പൊതുതിരഞ്ഞെടിപ്പിലെ രണ്ടാം ഘട്ടത്തിലാണ് കേരളം സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. വോട്ടെടുപ്പിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജീവ് കൗള്‍ അറിയിച്ചു.
കൊടും ചൂടും ഒപ്പം വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് വന്നതും വോട്ടിംഗ് ശതമാനത്തെ ബാധിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും രാഷ്ട്രീയ പാര്‍ട്ടികളും ജാഗ്രതയോടെയുള്ള നീക്കങ്ങളാണ് നടത്തുന്നത്. കൊട്ടിക്കലാശം ഗംഭീരമാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും അവസാന മണിക്കൂറുകളില്‍ പരമാവധി വോട്ടുറപ്പിക്കാനുള്ള നീക്കങ്ങളുമായി സ്ഥാനാര്‍ഥികളും സജീവമാണ്.
കഴിഞ്ഞ ആഴ്ച നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞത് ആശങ്ക ഉയര്‍ത്തിയിരുന്നു. ഇതുകൂടി മുന്‍നിര്‍ത്തിയാണ് കേരളത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും നീക്കങ്ങള്‍. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പോളിംഗ് ശതമാനം രേഖപ്പെടുത്തിയിരുന്നു. പല മണ്ഡലങ്ങളിലും പോളിംഗ് 80 ശതമാനത്തിന് മുകളിലെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടയിലെ മികച്ച പോളിംഗായിരുന്നു ഇത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




