
മലപ്പുറം: ജില്ലയില്‍ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് സി.ആര്‍.പി.സി. 144 പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായുള്ള ഭവന സന്ദര്‍ശനങ്ങള്‍ക്കോ ജനങ്ങളുടെ സാധാരണ ജീവിതവുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങള്‍ക്കോ യാത്രകള്‍ക്കോ വിലക്കില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
ബുധനാഴ്ച വൈകിട്ട് ആറു മണി മുതല്‍ വോട്ടെടുപ്പിന്റെ പിറ്റേന്ന് രാവിലെ ആറു മണി വരെയാണ് (ഏപ്രില്‍ 27 രാവിലെ ആറു മണി) ജില്ലയിലെ നിയന്ത്രണങ്ങള്‍. നിയമവിരുദ്ധമായ സംഘംചേരല്‍, പൊതുയോഗങ്ങള്‍ സംഘടിപ്പിക്കല്‍, പ്രദര്‍ശന പരിപാടികള്‍, സംഗീത പരിപാടികളോ മറ്റു വിനോദ പരിപാടികളോ സംഘടിപ്പിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം എന്നിവയ്ക്ക് മാത്രമാണ് വിലക്കുള്ളത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




