Section

malabari-logo-mobile

ഒളിംപിക്‌സ്ഗ്രാമം പൂസാകാനും സെക്‌സിലേര്‍പ്പടാനുള്ള കേന്ദ്രം കൂടിയാകും.

HIGHLIGHTS : ലണ്ടന്‍ : 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനായി

ലണ്ടന്‍ : 2012 ലെ ലണ്ടന്‍ ഒളിംപിക്‌സിനായി 14 ദിവസം ബാക്കി നില്‍ക്കെ ഒളിംപിക്‌സ് ഗ്രാമത്തില്‍ ‘ചൂടന്‍’ വിഭവങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ‘ദ സീക്രട്ട് ഒളിംപിക്‌സ്’ എന്ന പുസ്തകം പുറത്തുവിട്ടു. ലണ്ടന്‍ ഒളിംപിക്‌സ് വില്ലേജില്‍ വലിയരീതിയില്‍ മദ്യവും മയക്കുമരുന്നും ഗര്‍ഭനിരോധന ഉറകളും വിതരണം ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞു എന്നാണ് ഈ പുസ്തകത്തില്‍ വിവരിക്കുന്നത്.

2000 ത്തില്‍ നടന്ന സിഡ്‌നി ഒളിംപിക്‌സില്‍ 70,000 ഗര്‍ഭ നിരോധന ഉറകള്‍ അത്‌ലറ്റുകള്‍ക്കായി സ്‌റ്റോക് ചെയ്തിരുന്നെങ്കിലും ഒരാഴ്ചകൊണ്ട് ‘ഔട്ട് ഓഫ് സ്റ്റോക്ക്’ ആയി എന്നാണ് ഈ പുസ്തകത്തില്‍ പറയുന്നത്.

sameeksha-malabarinews

ഇത്തരം സ്‌പോര്‍ട്‌സ് മാമാങ്കങ്ങള്‍ നടക്കുമ്പോള്‍ തങ്ങളുടെ രാജ്യങ്ങളിലെ അത്‌ലറ്റുകളെ പ്രീതിപ്പെടുത്താനും അവര്‍ പുറത്തേക്ക് പോകാതിരിക്കാനും ചില രാജ്യങ്ങള്‍ ഔദ്യോദികമായിതന്നെ സെക്ഷ്വല്‍ വര്‍ക്കേഴ്‌സിനെ കൂടെ കൊണ്ടു വരാറുണ്ടെന്നതാണ് അണിയറ രഹസ്യം.

മദ്യവും മയക്കുമരുന്നുകളും ഒളിംപിക്‌സ് ഗ്രാമത്തില്‍ നിരോധിക്കപ്പെട്ടിട്ടുണ്ടെങ്കിലും കായികതാരങ്ങള്‍ വെള്ളകുപ്പികളില്‍ നിറച്ചും, മറ്റ് രീതികളിലും മദ്യവും മയക്കുമരുന്നുകളും ഉത്തേജക ഔഷദങ്ങളും ഒളിംപിക്‌സ് ഗ്രാമത്തിലേക്ക് കടത്തികൊണ്ടുവരുന്നതായി പുസ്തകം ആരോപിക്കുന്നു.

ഒളിംപിക്‌സിന്റെ ഔദ്യോദിക ഭാരവാഹികള്‍ ഇത്തരം സംഭവങ്ങളെയൊന്നും തന്നെ അപലപിക്കുന്നതായോ ആവശ്യമായ നടപടികളെടുക്കുന്നതായും കാണുന്നില്ല. എന്നാല്‍ പുസ്തകത്തിലെ ആരോപണങ്ങളെ അവര്‍ നിഷേധിക്കുന്നില്ല. പക്ഷേ നമുക്കൊന്നുമാത്രം പറയാന്‍ കഴിയും ഈ സംഭവങ്ങളൊന്നും തന്നെ ഒളിംപിക്‌സ് മല്‍സരങ്ങളുടെ ശോഭയെ കെടുത്തുന്നില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!