Section

malabari-logo-mobile

ജെ എന്‍യുവിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു.

HIGHLIGHTS : ദില്ലി: ജവഹര്‍ലാര്‍ നെഹറു യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു.

ദില്ലി: ജവഹര്‍ലാര്‍ നെഹറു യൂണിവേഴ്‌സിറ്റിയിലെ എസ്എഫ്‌ഐ യൂണിറ്റ് പിരിച്ചുവിട്ടു. പകരം അഡ്‌ഹോക്ക് ക്മ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനാണ് എസ്എഫ്‌ഐ നേതൃത്വത്തിന്റെ തീരുമാനം.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിത്വവുമായും ടി പി വധക്കേസുമായും ബന്ധപ്പെ് വിഷയങ്ങളില്‍ സിപിഐഎം നിലപാടുകളെ വിമര്‍ശിച്ച് രംഗത്തത്തിയതാണ് ഈ നടപടിയല്‍ കലാശിച്ചത്. രാഷ്ട്രപതീ തെരഞ്ഞെടുപ്പില്‍ പ്രണബ് മൂഖര്‍ജിയെ പിന്‍തുണയ്ക്കാനുള്ള സിപിഎം തീരുമാനത്തിനെതിരെ എസ്ഫ്‌ഐ ജെഎന്‍യു ഘടകം പ്രമേയംപാസാക്കിയിരുന്നു. കൂടാതെ ടി പി വധം എംഎം മണിയുടെ പ്രസംഗം എന്നീ വിഷയങ്ങളില്‍ എസ്എഫ്‌ഐ മൗനം പാലിച്ചുവെന്ന് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതെല്ലാമാണ് പിരിച്ചുവിടലിന്‍ കാരണമായത്.

ജെഎന്‍യുവിലെ പാര്‍ട്ടിയുടെ റിസര്‍ച്ച് സെല്‍ കണ്‍വീനര്‍ പ്രസന്‍ജിത്ത് ബോസ് പ്രണബിനെ പിന്‍തുണയ്ക്കുന്ന തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചിരുന്നു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!