മരച്ചില്ല ഇലക്ട്രിക് പോസ്റ്റാക്കി.

പരപ്പനങ്ങാടി : കടലുണ്ടി റോഡില്‍ കൊടപ്പാളി റേഷന്‍ ഷാപ്പിന് മുന്നില്‍ മുറിഞ്ഞ് വീണ ഇലക്ട്രിക് പോസ്റ്റിന്റെ മുറിഞ്ഞ ഭാഗത്ത് പൈനിന്റെ കമ്പ് വെച്ച്‌കെട്ടിയും അടുത്ത പറമ്പിലേക്ക് കയര്‍ വലിച്ചുകെട്ടിയുമാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ നിലച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ എത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഒടിഞ്ഞ് തൂങ്ങിയ നിലയിലുള്ള ഈ പോസ്റ്റ് കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി വൈദ്യുതി പുനസ്ഥാപിക്കാന്‍ അധികൃതര്‍ കണ്ടെത്തിയ വഴിയാണ് ഈ വെച്ചുകെട്ടല്‍. തീരെ സുരക്ഷിതമല്ലാത്ത ഈ പ്രവൃത്തി നാട്ടുകാര്‍ ഇടപെട്ട് നിര്‍ത്തി വെച്ചെങ്കിലും നാളെ രാവിലെ പോസ്റ്റുകള്‍ മാറ്റാമെന്ന ഉറപ്പില്‍ പണിതുടരുകയായിരുന്നു. 7 മണിയോടെ ഈ ഭാഗത്ത് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.

ഈ ഭാഗത്തുള്ള പോസ്റ്റുകളടക്കം പരപ്പനങ്ങാടി- കടലുണ്ടി റോഡില്‍ നിരവധി വൈദ്യുതി പോസ്റ്റുകള്‍ അപകടകരമാം രീതിയില്‍ ദ്രവിച്ച് മുറിഞ്ഞ് വീഴാവുന്ന അവസ്ഥയിലാണ്.

 

Share news
error: Content is protected !!
Scroll to Top