Section

malabari-logo-mobile

ഒമാനില്‍ വാഹനമോടിക്കുമ്പോള്‍ പര്‍ദ്ദ ധരിക്കരുത്.

HIGHLIGHTS : മസ്‌ക്കറ്റ്: ഒമാനില്‍ വനിതകള്‍ വാഹനമോടിക്കുമ്പോള്‍ മുഖംമറയച്ചുകൊണ്ടുള്ള പര്‍ദ്ദ ധരിക്കരുതെന്ന് നിയമം വരുന്നു.

മസ്‌ക്കറ്റ്: ഒമാനില്‍ വനിതകള്‍ വാഹനമോടിക്കുമ്പോള്‍ മുഖംമറയച്ചുകൊണ്ടുള്ള പര്‍ദ്ദ ധരിക്കരുതെന്ന് നിയമം വരുന്നു. യാഥാസ്ഥിക മത സമൂഹത്തെ ഞെട്ടിക്കുന്ന ഈ നിയമം ഒമാനി ഭരണം കൂടം നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ്. സൗദി പത്രമായ അല്‍ വതാനാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

വാഹനമോടിക്കുമ്പോള്‍ മുഖം മറച്ചുള്ള പര്‍ദ്ദ ധരിക്കുന്നത് നിയമ ലംഘനമാണെന്നാണ് ഇത് നിരോധിക്കണമെന്ന് വാദിക്കുന്നവരുടെ അവകാശവാദം.

sameeksha-malabarinews

ട്രാഫിക് നിയമങ്ങള്‍ ഏകീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ മാറ്റത്തിന് ഒമാനി ഭരണകൂടം തയ്യാറാകുന്നത്.

ഇന്ത്യയില്‍ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിന് മുഖം കാണിക്കുന്ന ഫോട്ടോയെടുക്കുന്നത് മത വിരുദ്ധമാണെന്നും അതിന് തയ്യാറാകരുതെന്നും ചില മത പണ്ഡിതര്‍ ഫത്‌വ പുറപ്പെടുവിച്ചത് വിവാദമായിരുന്നു. ഏതായാലും ഒരു അറബ് ഭരണകൂടം ഇതിന് തയ്യാറാകുന്നത് ഏറെ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!