വെള്ളാപ്പള്ളിക്ക് വധഭീഷണി; ഡിസിസി വൈസ് പ്രസിഡന്റിന്റെ കാര്‍ തകര്‍ത്തു.

തിരു: എസ് എന്‍ ഡി പി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന് വധഭീഷണി. രമേശ് ചെന്നിത്തലയുടെ ബന്ധുവെന്ന് പറയുന്ന വ്യക്തിയെന്ന് പറഞ്ഞ് ഫോണിലൂടെയാണ് വെള്ളാപ്പള്ളിയെ വധിക്കുമെന്ന് ഭീഷണി പെടുത്തിയിരിക്കുന്നത്.

ചെന്നിത്തലയുടെ വിഷയത്തില്‍ ഇടപെടുകയോ ചെന്നിത്തലയെ കുറിച്ച് മോശമായി സംസാരിച്ചാലോ വെള്ളാപ്പള്ളിയെ വധിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയിരിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റിന്റെ വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ തകര്‍ത്തിട്ടുണ്ട്. സ്ഥലത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്നലെ എസ്എന്‍ഡിപി, എന്‍എസ്എസ് പ്രവര്‍ത്തകര്‍ ജില്ലയില്‍ പലയിടത്തും കോണ്‍ഗ്രസിനെതിരെ പ്രകടനം നടത്തിയിരുന്നു. ഇതില്‍ തിരിച്ച് കോണ്‍ഗ്രസും വ്യാപകമായി പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Share news
error: Content is protected !!
Scroll to Top