മലപ്പുറത്തിന് മൂന്നാം റാങ്ക്

മലപ്പുറം: എംബിബിഎസ് -ബിഡിഎസ് ഒഴികെയുള്ള ഒഴികെയുള്ള മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മൂന്നും ആറും റാങ്കുകള്‍ മലപ്പുറം ജില്ലയ്ക്ക്. വൈരങ്കോട് സ്വദേശിയായ ആദിലക്കാണ് മൂന്നാം റാങ്ക്. മലപ്പുറം കൂട്ടിലങ്ങാടിയിലെ അര്‍ഷാദിനാണ് ആറാം റാങ്ക്.

വൈരങ്കോട് അമരിയില്‍ ബക്കറിന്റെയും കെ എം സുലൈഖയുടെയും മൂത്ത മകളായ ആദില 930 മാര്‍ക്ക് നേടിയാണ് മൂന്നാം റാങ്ക് നേടിയത്. എസ്എസ്എല്‍സി പരീക്ഷക്ക് ചേരുലാല്‍ ഹൈസ്‌കൂളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയിരുന്നു. എടരിക്കോട് പി കെ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടുവിന് ഒരു വിഷയത്തില്‍ മാത്രം എയും മറ്റു വിഷയങ്ങളില്‍ എ പ്ലസും നേടി. ആദ്യ തവണ എന്‍ട്രന്‍സില്‍ 3026 -ാം റാങ്കായിരുന്നു. പാഠേ്യതര വിഷയങ്ങളിലും ആദില മികവ് തെളിയിച്ചിരുന്നു. യുഎഇയില്‍ ജോലി ചെയ്യുന്ന പിതാവ് ബക്കര്‍ നാട്ടിലെത്തിയ ദിവസം തന്നെ മകളുടെ മികവുറ്റ വിജയ വാര്‍ത്ത അറിഞ്ഞത് ആദിലയുടെ വിജയത്തിന് ഇരട്ടി ആഹ്ലാദമാണ് നല്‍കിയത്.

കൂട്ടിലങ്ങാടിപ്പുഴയുടെ ഓരത്തുള്ള ഇലച്ചോലയില്‍ ഹൗസില്‍ ഉമറിന്റെ മകന്‍ അര്‍ഷാദ് കഴിഞ്ഞ തവണ പിഴച്ചിട്ടും വിടാതെ പൊരുതിയപ്പോള്‍ 1445 ല്‍ നിന്നാണ് ആറിന്റെ തിളക്കത്തിലെത്തിയത്.

Share news
error: Content is protected !!
Scroll to Top