Section

malabari-logo-mobile

ഡിവൈഎഫ്‌ഐക്ക് പഴയ പുതിയ നേതൃത്വം

HIGHLIGHTS : ആലപ്പുഴ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ടി വി രാജേഷിനെയും സെക്രട്ടറി

ആലപ്പുഴ: ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റായി ടി വി രാജേഷിനെയും സെക്രട്ടറിയായി എം സ്വരാജിനെയും 12 -ാം സംസ്ഥാന സമ്മേളനം തിരഞ്ഞെടുത്തു. 81 അംഗ സംസ്ഥാന കമ്മറ്റിയെയും ഭാരവാഹികള്‍ ഉള്‍പ്പെടെ 25 അംഗ സെക്രട്ടറിയറ്റിനെയും ഏകകണ്ഠമായാണ് തിരഞ്ഞെടുത്തത്.

ടി വി അനിത, പി പി ദിവ്യ, കെ രാജേഷ്, പി ബിജു, റോഷന്‍ റോയ് മാത്യു (വൈസ് പ്രസിഡന്റുമാര്‍) പി എ മുഹമ്മദ് റിയാസ്, എ എന്‍ ഷംസീര്‍, സി സുമേഷ്, ജി മുരളീധരന്‍, വി പി റജീന (ജോയിന്റ് സെക്രട്ടറിമാര്‍) കെ എസ് സുനില്‍കുമാര്‍ (ട്രഷറര്‍) പി സന്തോഷ്, ജി ഗോപകൃഷ്ണന്‍, കെ പി സുധീര്‍, കെ മണികണ്ഠന്‍, എം എ അരുണ്‍കുമാര്‍, അബ്ദുള്ള നവാസ്, ജെ അജയന്‍, കെ ഷമീര്‍, എന്‍ രാജേഷ്, എസ് സതീഷ്, ഐ സാജു, വി പി പ്രശാന്ത്, (സെക്രട്ടറിയറ്റംഗങ്ങള്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.

sameeksha-malabarinews

സംസ്ഥാന കമ്മറ്റിയില്‍ 40 പേര്‍ പുതുമുഖങ്ങളാണ്. മൂന്നു ദിവസമായി ആലപ്പുഴയില്‍ ചേര്‍ന്ന സമ്മേളനം വന്‍ റാലിയോടെ വ്യാഴാഴ്ച വൈകിട്ട് സമാപിച്ചു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!