Section

malabari-logo-mobile

പാലത്തിങ്ങല്‍ പാലം അറ്റക്കുറ്റപ്പണികള്‍ക്കായി അടച്ചു

HIGHLIGHTS : പരപ്പനങ്ങാടി: നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിങ്ങല്‍ പാലം അറ്റകുറ്റുപ്പണികള്‍ക്കായി ഒരാഴ്ചത്തേക്ക് അടച്ചു.

പരപ്പനങ്ങാടി: നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിങ്ങല്‍ പാലം അറ്റകുറ്റുപ്പണികള്‍ക്കായി ഒരാഴ്ചത്തേക്ക് അടച്ചു. കടലുണ്ടി പുഴയ്ക്ക് കുറുകെ തിരൂരങ്ങാടി, പരപ്പനങ്ങാടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലുള്ള ഈ പാലം കുറച്ചുകാലമായി അപകടാവസ്ഥയിലാണ്. പാലത്തില്‍ ഇടയ്ക്കിടെ രൂപം കൊള്ളുന്ന ഗര്‍ത്തങ്ങള്‍ പലപ്പോഴും ഗതാഗതത്തെ തടസപ്പെടുത്താറുണ്ട്. താല്‍ക്കാലികമായി ഈ പ്രശ്‌നം പരിഹരിക്കാനാണ് കാലവര്‍ഷത്തിന് മുമ്പെ അടിയന്തരമായി ഈ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ഈ സമയത്ത് ഇതുവഴിയുള്ള വാഹന ഗതാഗതം ഉള്ളണം ആലിന്‍ചുവട് വഴി തിരിച്ച്ു വിടും.
7.5 ലക്ഷം രൂപ ചിലവഴിച്ചാണ് പാലത്തിന്റെ ഉപരിതല അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് നിലവില്‍ അപകടാവസ്ഥയിരിക്കുന്ന ഈ പാലം പൊളിച്ചുമാറ്റി ഇതിനടുത്തുതന്നെ പുതിയൊരു പാലം പണിയാന്‍ പദ്ധതിതയ്യാറാക്കിയത്. ഇതിന്റെ ഭാഗമായുള്ള സോയല്‍ ടെസ്റ്റും നടന്നുകഴിഞ്ഞതാണ്. ഇതിനിടെ ഈ പാലത്തില്‍ 7.5 ലക്ഷം രൂപ ചിലവഴിക്കുന്നതിന് പിന്നില്‍ ചില നിക്ഷിപ്ത താത്പര്യമുണ്ടെന്ന നാട്ടുകാരില്‍ ചിലര്‍ക്ക് സംശയമുണ്ട്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!