Section

malabari-logo-mobile

താനൂരില്‍ ബസ്സ് പിക്കപ്പ് വാനിലിടിച്ച് വീട്ടുമുറ്റത്തേക്ക് പാഞ്ഞ്കയറി; 3പേര്‍ക്ക് പരിക്ക്

HIGHLIGHTS : താനൂര്‍: താനൂര്‍ കുണ്ടുങ്ങലിനടുത്ത് ബസ്സ് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് നിയന്ത്രണം വിട്ട് രണ്ട് വീടുകളുടെ മതിലിടിച്ചുതകര്‍ത്തു.

താനൂര്‍: താനൂര്‍ കുണ്ടുങ്ങലിനടുത്ത് ബസ്സ് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിലിടിച്ച് നിയന്ത്രണം വിട്ട് രണ്ട് വീടുകളുടെ മതിലിടിച്ചുതകര്‍ത്തു. അപകടത്തില്‍ ബസ്‌യാത്രക്കാരായ 3പേര്‍ക്ക് പരിക്കേറ്റു.

തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന അനുഗ്രഹ ബസ്സാണ് ഇന്ന് രാത്രി 7 മണിയോടെ അപകടത്തില്‍പ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് താനൂര്‍ കുണ്ടുങ്ങല്‍ താമരക്കുളത്തിനടുത്ത് വെച്ച് നിര്‍ത്തിയിട്ടിരുന്ന പിക്കപ്പ് വാനിന്റെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പിക്കപ്പ് വാന്‍ നിയന്ത്രണംവിട്ട് തൊട്ടുമുമ്പിലെ വീടിന്റെ മതിലിടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് പാഞ്ഞുകയറി.
വേഗത നിയന്ത്രിക്കാനാകാതെ ബസ്സ് എതിര്‍ദിശയിലെ മറ്റൊരുവീടിന്റെ മതിലിടിച്ച് തകര്‍ത്ത് വീട്ടുമുറ്റത്തേക്ക് കയറി. അപകട സമയത്ത് ഇരുവീടിന്റെയും മുറ്റത്ത് വീട്ടുകാരില്ലാഞ്ഞതിനാല്‍ വന്‍ ദുരന്ത്ം ഒഴിവായി. ബസ് മതിലിലിടിച്ച സമയത്താണ് യാത്രക്കാര്‍ക്ക് പരിക്കേറ്റത്. ഇവരെ താനൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

sameeksha-malabarinews

മേല്‍പ്പാല നിര്‍മാണം നടക്കുന്നതിനാല്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി വാഹനങ്ങള്‍ ഇടുങ്ങിയ റോഡായ കാളാട് വഴി തിരിച്ചുവിടുകയാണിപ്പോള്‍. എന്നാല്‍ സ്വകാര്യ ബസ്സുകള്‍ സമയപ്പേര് പറഞ്ഞ് മരണപ്പാച്ചില്‍ നടത്തുന്നത് അപകടങ്ങള്‍ പതിവാക്കിയിരിക്കുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!