Section

malabari-logo-mobile

ഇരുപതോളം കോഴികളെ ‘അകത്താക്കിയ’ മൂര്‍ഖനെ പിടികൂടി

HIGHLIGHTS : താനൂര്‍:: പനങ്ങാട്ടൂര്‍ നിവാസികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഉറക്കം കെടുത്തിയ പുല്ലാണി മൂര്‍ഖന്‍

താനൂര്‍:: പനങ്ങാട്ടൂര്‍ നിവാസികളുടെ ഒരു വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമായി. ഉറക്കം കെടുത്തിയ പുല്ലാണി മൂര്‍ഖന്‍ പിടിയില്‍. പ്രദേശത്തെ പല വീടുകളില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇരുപതോളം കോഴികളെയാണ് മൂര്‍ഖന്‍ അകത്താക്കിയത്. പലവട്ടം നാട്ടുകാര്‍ പിടികൂടാന്‍ ശ്രമിച്ചെങ്കിലും മൂര്‍ഖന്റെ മുമ്പില്‍ നാട്ടുകാര്‍ പരാജയപ്പെട്ടു.

അല്‍നൂര്‍ സ്‌കൂളിന് സമീപം താമസിക്കുന്ന മെതുകയില്‍ സിദ്ധീഖിന്റെ വീട്ടുമുറ്റത്തെ കോഴിക്കൂട്ടില്‍ നിന്നാണ് മൂര്‍ഖനെ പിടികൂടിയത്. ഇന്നലെ രാത്രി കോഴികളുടെ കരച്ചില്‍ കേട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

sameeksha-malabarinews

പുലര്‍ച്ചെ കോഴികളെ പുറത്തേക്കിറക്കാനായി നോക്കിയപ്പോള്‍ രണ്ട് കോഴികള്‍ ചത്തുകിടക്കുന്നതാണ് കണ്ടത്. ഇതുകണ്ട് വീട്ടുകാര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തുകയും മൂര്‍ഖനെ കോഴിക്കൂട്ടില്‍ പൂട്ടിയിടുകയും പാമ്പ് പിടുത്തക്കാരനായ ബുള്ളറ്റ് അലിയെത്തി മൂര്‍ഖനെ പിടികൂടി കൊണ്ടുപോവുകയും ചെയ്തു. ‘പേടിസ്വപ്ന’മായ മൂര്‍ഖനെ പിടികൂടിയ സന്തോഷത്തിലാണ് നാട്ടുകാര്‍.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!