തൃശ്ശൂര്‍ -കോഴിക്കോട് റൂട്ടില്‍ ഇന്നു ബസ്സില്ല

എടപ്പാള്‍: തൃശ്ശൂര്‍ – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ്സ് തൊഴിലാളികള്‍ ബുധനാഴ്ച രാവിലെ മുതല്‍ വൈകിട്ട് വരെ മിന്നല്‍ പണിമുടക്ക് നടത്തി. താമറായ് സ്വകാര്യ ഫാസ്റ്റ് പാസഞ്ചര്‍ ബസിലെ കണ്ടക്ടറെയും ഡ്രൈവറെയും ചങ്ങരംകുളം പോലീസ് മര്‍ദ്ധിക്കുകയും കള്ളക്കേസെടുക്കുകയും ചെയ്തതില്‍ പ്രതിഷേധിച്ചാണ് മിന്നല്‍ പണിമുടക്ക്. ചൊവ്വാഴ്ച ചങ്ങരംകുളം ഹൈവേ ജങ്ഷനിലാണ് മിന്നല്‍ പണിമുടക്കിന് കാരണമായ സംഭവമുണ്ടായത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നും ഈ റൂട്ടില്‍ ബസ്സുകള്‍ പണിമുടക്ക് നടത്തുകയാണ്.

 

Share news
error: Content is protected !!
Scroll to Top