Section

malabari-logo-mobile

ഇന്തോനേഷ്യയില്‍ മരിച്ച യുവാവ് നാട്ടിലെത്തി.

HIGHLIGHTS : തിരൂര്‍: :

തിരൂര്‍: :ഇന്തോനേഷ്യയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്ത സൃഷ്ടിച്ച തലക്കടത്തൂര്‍ മുളിയത്തില്‍ മുഹമ്മദ്കുട്ടിയുടെ മകന്‍ മുഹമ്മദ് മുഈനുദ്ദീന്‍ (23) ആണ് നാട്ടിലെത്തിയത്. കഴിഞ്ഞമാസം 15-നാണ് മുഈനുദ്ദീന്‍ ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ ദൂരൂഹ സാഹചര്യത്തില്‍ മരിച്ചതായി വാര്‍ത്ത വന്നത്.

ഗള്‍ഫിലെ മലയാള ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച വാര്‍ത്തയറിഞ്ഞ് വീട്ടുകാരും നാട്ടുകാരും ദുഃഖത്തിലായി. ഇതേത്തുടര്‍ന്ന് ബന്ധുക്കള്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ടെങ്കിലും മരണം സംബന്ധിച്ചുള്ള ഒരു വിവരവും ലഭിച്ചില്ല. ഇതിനിടെയാണ് മുഈനുദ്ദീന്‍ വീട്ടുകാരുമായി ഫോണില്‍ ബന്ധപ്പെട്ടത്.

sameeksha-malabarinews

തുടര്‍ന്ന് വീട്ടുകാര്‍ മുഈനുദ്ദീനെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുകയായിരുന്നു. തിങ്കളാഴ്ച രാത്രിയോടെയാണ് മുഈനുദ്ദീന്‍ വീട്ടിലെത്തിയത്. ജക്കാര്‍ത്തയില്‍ നിന്ന് വിമാനമാര്‍ഗം തിരുവനന്തപുരത്തെത്തിയ ഇയാള്‍ വ്യാജ മരണവാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!