ഡാര്‍വിന്റെ കത്തുകള്‍ ഓണ്‍ലൈനില്‍

ലണ്ടന്‍ : പരിണാമസിദ്ധാതത്തിന്റെ ഉപജ്ഞാതാവായ ചാള്‍സ് ഡാര്‍വിന്റെ ആയിരത്തിലധികം സ്വകാര്യ കത്തുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നു. സ്വന്തം മരുമകള്‍ പ്രസവത്തില്‍ മരിക്കുന്നതിന് സാക്ഷിയായതിന്റെ ദുരനുഭവമുള്‍പ്പെടെ വ്യക്തിപരമായ കാര്യങ്ങള്‍ വിശദീകരിക്കുന്നതാണ് ഡാര്‍വിന്റെ കത്തുകള്‍.

ഉറ്റ സ്‌നേഹിതനായ സസ്യശാസ്ത്രജ്ഞന്‍ ജോസ് ഹുക്കൂര്‍ക്ക് അയച്ച ആയിരത്തി നാനൂറോളം കത്തുകള്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ് കേംബ്രഡ്ജ് സര്‍വകലാശാല പദ്ധതി തുടങ്ങുന്നത്. ഐസക് ന്യൂട്ടന്റെ കത്തുകള്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ച മികച്ച പ്രതികരണത്തെ തുടര്‍ന്നാണ് കത്തുകളും ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കുന്നത്.

ഡാര്‍വിന്റെ പല പ്രശസ്ത സിദ്ധാന്തങ്ങളുടെയും ആദ്യ രൂപരേഖകള്‍ സര്‍വകലാശാലയുടെ പക്കലുണ്ട്. ഡാര്‍വിനും ഹുക്കൂറും തമ്മിലുള്ള അപൂര്‍വമായ സൗഹൃദത്തിന്റെ സാക്ഷ്യപത്രങ്ങളാണ് ഈ കത്തുകളെന്ന് സര്‍വകലാശാല അധികൃതര്‍ പറഞ്ഞു.

Share news
error: Content is protected !!
Scroll to Top