Section

malabari-logo-mobile

ഇത് ഹബീബ… നീതിക്കായി പൊരുതി.. അനീതിയുടെ ഇരയായി.

HIGHLIGHTS : കോടതി വിധികള്‍ നമ്മുടെ സമൂഹവും പോലീസ് സംവിധാനവും തന്നെ അട്ടിമറിക്കപ്പെടുന്നതിന് ഉദാഹരണമാണ് മലപ്പുറം കരിപ്പൂര്‍ സ്വദേശിനി

കോടതി വിധികള്‍ നമ്മുടെ സമൂഹവും പോലീസ് സംവിധാനവും തന്നെ അട്ടിമറിക്കപ്പെടുന്നതിന് ഉദാഹരണമാണ് മലപ്പുറം കരിപ്പൂര്‍ സ്വദേശിനിയായ കൂട്ടാലൂങ്ങല്‍ ഹബീബയുടെ കഥ. വൈവാഹിക പ്രശ്‌നങ്ങളില്‍ കോടതി വിധികള്‍ക്കപ്പുറത്ത് ഭര്‍തൃവീട്ടുകാരുടെ രാഷ്ട്രീയവും സാമൂഹികവുമായ മേല്‍ക്കൈയ്യാണ് പലപ്പോഴും നടപ്പാക്കപ്പെടുന്നത്. ഇരകള്‍ക്ക് സംരക്ഷണം നല്‍കേണ്ട പോലീസ് വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്നു. സമൂഹ്യ മത സംവിധാനങ്ങള്‍ പലപ്പോഴും പുരുഷ പക്ഷത്ത് നിന്ന് നീതി നടപ്പാക്കുകയും ചെയ്യുന്നു. ഹബീബയുടെ ഒറ്റപ്പെട്ട കഥയല്ല നമ്മുടെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും ഹബീബമാരുണ്ട്. നീതി നടപ്പാക്കണമെന്ന് ആശിക്കുന്ന ജനങ്ങള് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

1996ലാണ് കരിപ്പൂര്‍ കൂട്ടാലങ്ങല്‍ അബ്ദുല്‍ റൗഫ് ഹബീബയെ വിവാഹം ചെയ്തത്. വിവാഹത്തിന് അധികം കഴിയും മുമ്പ് തന്നെ റഊഫ് ഹബീബയോട് പരുഷമായാണ് പെരുമാറിയത്. ഭാര്യയെക്കാള്‍ ജ്യേഷ്ഠന്റെ കുടുംബവുമായാണ് റഊഫ് ബന്ധം സ്ഥുപിച്ചിരുന്നത്. ഭര്‍ത്താവിന്റെ ജ്യേഷ്ഠനോട് ഇക്കാര്യം ഹബീബ ധരിപ്പിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ലഭിച്ചത്. ഇതിനിടെ ഹബീബ മൂന്ന് കുഞ്ഞുങ്ങളെ പ്രസവിച്ചു. റഊഫ് ഗള്‍ഫിലേക്ക് തിരിച്ചിട്ട് ഇപ്പോള്‍ എട്ടു വര്‍ഷമായി ഹബീബയുമായി ഫോണ്‍ബന്ധം പോലുമില്ല. പണമിടപാടുകളെല്ലാം ജ്യേഷ്ഠന്റെ കുടുംബവുമായി മാത്രം. വീട്ടു ചെലവിനായി ഹബീബ നെട്ടോട്ടമോടാന്‍ തുടങ്ങി. സ്വന്തം സഹോദരങ്ങള്‍ ഇടക്കിടെ സഹായിച്ചു. ഇതിനിടെ ഹബീബ ഭര്‍ത്തവില്‍ നിന്ന് പണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. കോടതി ചെലവിന് നല്‍കാന്‍ വിധി പുറപ്പെടുവിച്ചു. ഇതോടെ ഭര്‍തൃവീട്ടുകാര്‍ ഹബീബക്കും കുടുംബത്തിനുമെതിരെ ആക്രമണം അഴിച്ചുവിട്ടു. പല തവണ വീടു കയറി കായികമായി ആക്രമിച്ചു. വീടിന്റെ ജനല്‍ച്ചില്ലുകള്‍ തകര്‍ത്തു. വാതിലിന്റെ പൂട്ടുകള്‍ പൊളിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കിണര്‍ ഉപയോഗ ശൂന്യമാക്കി. പോലീസില് പരാതിപ്പെട്ടെങ്കിലും അനുകൂലമായ നടപടിയൊന്നും ഉണ്ടായില്ല.
ആക്രമണത്തിന് നേതൃത്വം കൊടുത്തത് ഹബീബയുടെ ജ്യേഷ്ഠ സഹോദരന്‍ മജീദ് മുസ്ലയ്്ാരാണ് ഇയാള്‍ പ്രദേശത്തെ മഹല്ല് ഖാസികൂടിയാണ്. മുസ്ലീം ലീഗ് നേതൃത്വവുമായി അടുത്ത ബന്ധം ഉപവോഗിച്ച് ഇയാള് പോലീസിനെ സ്വാധീനിക്കുകയായിരുന്നു. ഇതോടെ ഹബീബയും മൂന്ന് മക്കളും വാസയോഗ്യമല്ലാതായ ആ വീട്ട#ല്‍ തീര്‍ത്തും ഒറ്റപ്പെട്ടു. വീട്ടിലെ പാത്രങ്ങളെല്ലാം ഭര്‍തൃവീട്ടുകാര്‍ കൊണ്ടുപോയി. കിണറില് നിന്ന് വെള്ളം പോലും എടുക്കാന്‍ അനുവദിക്കുന്നില്ല. കഴിഞ്ഞ ദിവസം പറമ്പില്‍ ടതങ്ങയിടാന്‍ വന്നയാളെ ഭര്‍തൃവീട്ടുകാര് ഭീഷണിപ്പെടുത്തി പറഞ്ഞയച്ചു.

sameeksha-malabarinews

മൂത്ത മകള്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ എസ്.എല്‍സിക്ക് പരീക്ഷ എഴുതുകയയിരുന്നു. വീട്ടില്‍ സ്വസ്ഥമായി പഠിക്കേണ്ട സമയത്ത് ഈ സമയത്ത് മകള്‍ അമ്മയെയും കൂട്ടി പോലീസ് സ്റ്റേഷനിലും കോടതിയും കയറുകയായിരുന്നു.

ഹബീബയും മക്കളും ആത്മഹത്യ ചെയ്യ#ുകയോ വീട് വിട്ട് പോവകയോ വേണമെന്നാണ് ഭര്‍തവീട്ടുകാരുടെ ആഗ്രഹം. അതോടെ ശല്യമൊഴിവാക്കി ആ വീടും സ്ഥലവും സ്വന്തമാക്കാം. ഈ കാട്ടുനീതിക്ക് പോലീസും കൂട്ടുനില്‍ക്കുന്നു. കേസ് നടത്തുന്ന ചില അഭിഭാഷകര്‍ മാത്രമാണ് ഇപ്പോള്‍ ഹബീബക്ക് താങ്ങായുള്ളത്. നാട്ടിലെ മത സംഘടനകള്‍ പോലും പ്രശ്‌നത്തിലിടപെടുന്നില്ല. അഹല്ല്. ഖാസിയെ മിറകടന്ന് വേണ്ടി പ്രവര്‍ത്തിക്കാന്‍ മത സംഘടനകള്‍ക്ക് നട്ടെല്ലുണ്ടാവില്ലാതായി.

ഇതിനിടെ ഹബീബ മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും കലക്ടര്‍ക്കും പരാതി നല്‍കി. പോലീസ് സൂപ്രണ്ട് കരിപ്പൂര്‍ പോലീസിന് ഫോണ്‍വിളിച്ചതല്ലാതെ ഒരു നടപടിയുമുണ്ടായില്ല. ഹബീബക്ക് നേരെ പോലീസ് പീഡന#ം ഇപ്പോ#ു#ം നടക്കുന്നു. ഭര്‍തൃവീട്ടുകാര്‍ നല്‍കുന്ന വ്യാജ പരാതിയുടെ പേരില്‍ പോലീസ് ഹബീബയെ വീട്ടല്‍ ചെന്ന് ശല്യം ചെയ്യുന്നു.

തനിക്ക് ചിലവിന് തന്നില്ലെങ്കിലും കുഴപ്പമില്ല. സ്വസ്ഥമായി വീട്ടില്‍ ജീവിക്കാന്‍ സൗകര്യം ചെയ്താല്‍ മതിയെന്നാണ് ഇപ്പോള്‍ ഹബീബ പറയുന്നത്. ഹബീബയെ താമസിക്കുന്ന വീട്ടിന് ചുറ്റും ഭര്‍തൃവീട്ടുകാരാണ് ഇവരുടെ കടുത്ത് ഉപരോധത്തിന് നടുവുലാണ് ഇപ്പോള്‍ ഈ അമ്മ കുഞ്ഞുങ്ങളെ കാക്കുന്നത്. കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ പോലും തടഞ്ഞു നിര്‍ത്തി ഭര്‍തൃവീട്ടുകാര്‍ ഭീഷണിപെടുത്തുന്നു. വഴികള്‍ തടസ്സപ്പെടുത്തുന്നു. പിതാവ് ജീവിച്ചിരിക്കെ രണ്ട് കുട്ടികള്‍ അനാഥാലയത്തിലാണ് പഠിക്കുന്നത്.

ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലേ.ഇവിടെ നീതിയും നിയമവും നടപ്പിലാകില്ലെന്നാണോ. അവസാനം വരെ ക്ഷമയോടെ പിടിച്ച് നിന്ന് പോരാടാനാണ് ഗാന്ധിജി പറഞ്ഞത്. അതുകൊണ്ട് ഇവിടെ വരെ പിടിച്ചു നിന്നു. പക്ഷേ ഇനിയുമെനിക്കതിന് കഴിയില്ല. ഞാനും മക്കളും ജീവിക്കേണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്… കണ്ണീരണിഞ്ഞ് ഹബീബ ചോദിക്കുന്നു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!