വായ്പ തിരിച്ചടയ്ക്കാത്തതിന് റിമിടോമിയുടെ വസ്തു ജപ്തി ചെയ്തു.

കൊച്ചി: ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ന്നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാത്തതിന് ഗായിക റിമി ടോമിയുടെ എറണാകുളം മരടിലുള്ള ഭൂമി ജപ്തി ചെയ്തു. തൃശൂര്‍ ഫസ്റ്റ് അഡീഷണല്‍ സബ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നായിരുന്നു ജപ്തി നടപടി.

നേരത്തെ റിമിടോമിയുടെ പേരില്‍ മരടിലുള്ള 4.250 സെന്റ് ഭൂമി ജാമ്യമാക്കി ഇവരും ഭര്‍ത്താവും ഈ ധനകാര്യ സ്ഥാപനത്തില്‍ നിന്ന് 62 ലക്ഷം രൂപ വായ്പയായി എടുത്തിരുന്നു. ഈ വായ്പയിലേക്ക് കൃത്യമായ അടവ് എത്താത്തതിനെ തുടര്‍ന്ന് അധിക പലിശയടക്കം വായ്പ തുക 88 ലക്ഷമായി വര്‍ദ്ധിച്ചിരുന്നു.

ഇതെ തുടര്‍ന്ന് ധനകാര്യ സ്ഥാപനം റിമീ ടോമി ഈടായി നല്‍കിയ ഭൂമി ജപ്തി ചെയ്യാന്‍ ശ്രമിച്ചെങ്കിലും റിമി കോടതിയെ സമീപിച്ചു. പിന്നീട് കോടതി ഉത്തരവുണ്ടായതിനെ തുടര്‍ന്നാണ് ജപ്തി നടന്നത്.

നടന്നത്.

Share news
error: Content is protected !!
Scroll to Top