Section

malabari-logo-mobile

ആശങ്കയുയര്‍ത്തി ദേവധാറില്‍ ഗതാഗത നിരോധനം; ആസൂത്രണത്തിലെ അപാകതയെന്ന് ആക്ഷേപം

HIGHLIGHTS : താനൂര്‍: ദേവധാര്‍ റെയില്‍വെ മേല്‍പ്പാലം

താനൂര്‍: ദേവധാര്‍ റെയില്‍വെ മേല്‍പ്പാലം നിര്‍മാണം പുരോഗമിക്കുന്നതിനിടെ മൂന്ന് മാസത്തേക്ക് ദേവാധാര്‍ റൂട്ടില്‍ വാഹനഗാതാഗതം നിരോധിച്ചു. എന്നാല്‍ ബദല്‍ സംവിധാനമൊരുക്കുന്നതില്‍ അധികൃതര്‍ വീഴ്ച വരുത്തിയത് പരക്കെ വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. ചമ്രവട്ടം പാലം തുറന്നതോടെ പ്രതിസന്ധിയുടെ ആക്കം കൂടിയിരിക്കുകയാണ്. ഇതോടെ ഇപ്പോള്‍ വാഹനങ്ങള്‍ കടന്നുപോകുന്ന പൂക്കയില്‍ ചക്കരമൂല റൂട്ടില്‍ അമിതമായി വാഹനങ്ങള്‍ കടന്നുപോകുന്നത് ഗതാഗതക്കുരുക്കിനും തുടര്‍ച്ചയായ അപകടങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്. ഈ റൂട്ടിന് വാഹനങ്ങളുടെ ആധിക്യം താങ്ങാനുള്ള ശേഷിയില്ല എന്നതും ശ്രദ്ധേയമാണ്. സ്‌കൂളുകള്‍ തുറക്കാന്‍ ദിവസങ്ങള്‍ അവശേഷിക്കേ റൂട്ടിലൂടെ നിയന്ത്രണങ്ങളില്ലാതെ പായുന്ന വാഹനങ്ങള്‍ രക്ഷിതാക്കളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

 
നിരവധി സ്‌കൂളുകളും മദ്‌റസകളും മറ്റും നടവഴികള്‍പോലും അപ്രധാനമായ ഈ റോഡരികിലാണ് പ്രവര്‍ത്തിക്കുന്നത് എന്നത് ആശങ്ക ഇരട്ടിയാക്കുന്നു. ചമ്രവട്ടം വഴി കടന്നുവരുന്ന ചരക്കുലോറികള്‍ വരുംദിവസങ്ങളില്‍ വ്യാപകമാകുന്നതോടെ പ്രദേശങ്ങളിലെ ഗതാഗതക്കുരുക്ക് സങ്കീര്‍ണമാകും. ഈ സാഹചര്യത്തില്‍ സൈന്‍ബോഡുകളും സൂചകങ്ങളും ഉപയോഗിച്ച് ചരക്കുലോറികളും മറ്റും തീരദേശം വഴി തിരിച്ചുവിട്ട് താനൂര്‍ ബ്ലോക്ക് ഓഫീസ് പരിസരത്ത് വന്ന് ചേരുംവിധം ഗതാഗതംപുനക്രമീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്തി തീരദേശത്തെ റോഡുകളില്‍ അറ്റകുറ്റപണി നടത്തണമെന്നും അഭിപ്രായമുയരുന്നുണ്ട്.

sameeksha-malabarinews

 
ദേവധാര്‍ റൂട്ടിലെ ഗതാഗത നിരോധനത്തിനു പകരമായി യാത്രക്കാര്‍ ഉപയോഗിക്കുന്ന ദേവധാര്‍-രാകേഷ് നഗര്‍-ഓണക്കാട് റോഡും, മൂച്ചിക്കല്‍ പത്തമ്പാട് റോഡും ഗതാഗത യോഗ്യമാക്കണമെന്നും പ്രദേശങ്ങളില്‍ ഗതാഗത നിയന്ത്രണത്തിന് പോലീസിനെ വിന്യസിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു. അതേസമയം, യാത്രാദുരിതത്തിന് പരിഹാരം കാണാതെ ജനപ്രതികള്‍ നിസംഗത തുടരുന്നത് പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!