ഹംപി എക്‌സ്പ്രസ് ഗുഡ്‌സുമായി കൂട്ടിയിടിച്ചു : 24മരണം ; നിരവധിപേര്‍ക്ക് പരിക്ക്

ഹുബ്ലി : ഹുബ്ലിയില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോവുകയായിരുന്ന ഹംപി എക്‌സ്പ്രസ് ഇന്ന് പുലര്‍ച്ചെ 3.45 ന് ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചു.് പൊന്നാര്‍ കൊണ്ട റെയില്‍വേ സ്റ്റേഷനടുത്ത് വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍24 പേര്‍ മരിച്ചു എന്നാണ് ആദ്യറിപ്പോട്ടുകള്‍. 35 ഓളം പേര്‍ക്ക് പരിക്കേറ്റതായി റെയില്‍വേ വക്താവ് അറിയിച്ചു. നിരവധിപേര്‍ ബോഗികളില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
റെയില്‍വേ മന്ത്രി മുകള്‍ റോയി സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 1 ലക്ഷം രൂപയും ധനസഹായം മന്ത്രി പ്രഖ്യാപിച്ചു.

ഹംപി എക്‌സ്പ്രസിന്റെ 3 ബോഗികള്‍ പാളം തെറ്റിയിട്ടുണ്ട്.

സിഗ്നലെത്താത്ത ട്രാക്കിലേക്ക് ഹംപി എക്‌സ്പ്രസ് കടന്നു വന്നതാണ് ഗുഡ്‌സിലിടിക്കാന്‍ കാരണമെന്ന് കരുതുന്നു. അപകട കാരണം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു.

റെയില്‍വേ ഹെല്‍പ്പ്‌ലൈന്‍ നമ്പറുകള്‍ – ബാംഗ്ലൂര്‍- 08022371166,22156553,22156554.
ഹുബ്ലി – 0836- 234538, 2346141

ഹോസ്‌പെറ്റ്- 08394-221788

 

Share news
error: Content is protected !!
Scroll to Top