കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പരീക്ഷക്ക് ഫോട്ടോസ്റ്റാറ്റ് ചോദ്യപേപ്പര്‍

കോഴിക്കോട് : എന്തും നടത്തുന്ന കാലിക്കറ്റ് സര്‍വകലാശാലയുടെ കീഴില്‍ തിങ്കളാഴ്ച നടന്ന രണ്ടാം വര്‍ഷ ബിരുദ പരീക്ഷയ്ക്കാണ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാന്‍ ചോദ്യപേപ്പറിന്റെ ഫോട്ടോ കോപ്പി നല്‍കിയത്.

മലയാളം കവിത പേപ്പര്‍ 2 ന്റെ പരീക്ഷക്കാണ് മീഞ്ചന്ത ഗവ.വി.എച്ച്.എസ്എസിലെ സെന്ററിലാണ് ഇത്തരം ചോദ്യപേപ്പര്‍ നല്‍കിയത്. 20 ഓളം വിദ്യാര്‍ത്ഥികള്‍ക്കാണ് ഫോട്ടോകോപ്പി നല്‍കിയത്. യൂണിവേഴ്‌സിറ്റിയില്‍ നിന്നയച്ച ചോദ്യപേപ്പറുകളുടെ എണ്ണം കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം.

Share news
error: Content is protected !!
Scroll to Top