Section

malabari-logo-mobile

അലുമിനി മീറ്റ് ബഹിഷ്‌കരിക്കുമെന്ന് നിലവിലെ യൂണിയന്‍.

HIGHLIGHTS : തിരൂരങ്ങാടി:

തിരൂരങ്ങാടി: കോളജിലെ ആഗോള പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തില്‍ നിന്ന് ഒരു ബാച്ചുകാരെ മാത്രം ഒഴിവാക്കിയതായി ആരോപണം. പി എസ് എം ഒ കോളജില്‍ 18 ന് നടക്കുന്ന ഗ്ലോബല്‍ അലുംനി മീറ്റില്‍ നിന്ന് 2010- 13 ബാച്ചുകാരെ മാത്രം ഒഴിവാക്കിയെന്നാണ് പരാതിയുള്ളത്. ഇതെ തുടര്‍ന്ന് ഞായറാഴ്ച നടക്കുന്ന സംഗമം ബഹിഷ്‌ക്കരിക്കുമെന്നും കരിദിനമായി ആചരിക്കുമെന്നും കോളെജ് യൂണിയന്‍ വ്യക്തമാക്കി.

1968 മുതലുള്ള കോളജിലെ മുഴുവന്‍ ബാച്ചുകാരുടെയും സംഗമവും അന്നത്തെ ക്ലാസ്സുകളും സംഘടിപ്പിക്കുന്ന ശ്രദ്ധേയമായ സംഗമമാണ് അലുംനി കമ്മറ്റി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. 45 ബാച്ചുകള്‍ കഴിഞ്ഞെങ്കിലും 44 ബാച്ചുകാരെ മാത്രമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത്. 44 കോളജ് യൂണിയന്‍ ചെയര്‍മാന്‍മാര്‍ പതാക ഉയര്‍ത്തുന്നതോടെയാണ് പരിപാടി ആരംഭിക്കുക. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ യൂണിയന്‍ ചെയര്‍മാനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നില്ല. കോളജില്‍ പ്രിന്‍സിപ്പളിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്‍കിയതാണത്രെ ഇയാളെയും ഈ ബാച്ചിനേയും ഒഴിവാക്കാന്‍ കാരണ മെന്ന് ഇവര്‍ പറയുന്നത്.

sameeksha-malabarinews

പ്രിന്‍സിപ്പളും യൂണിയനും തമ്മിലുള്ള തര്‍ക്കത്തില്‍ അലുംനിയെ കക്ഷിയാക്കേണ്ടതില്ലെന്നും ഇവര്‍ പറയുന്നു.
എന്നാല്‍ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച നടക്കുന്നുണ്ടെന്ന് അലുംനി ഭാരവാഹികള്‍ പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!