Section

malabari-logo-mobile

അബുദാബി – ഇന്ത്യ സെക്ടറില്‍ വിമാന സര്‍വ്വീസ് കൂട്ടുന്നു.

HIGHLIGHTS : ദുബ്ബായ്: അബുദാബി - ഇന്ത്യ സെക്ടറില്‍

ദുബ്ബായ്: അബുദാബി – ഇന്ത്യ സെക്ടറില്‍ വിമാനസര്‍വ്വീസ് വര്‍ദ്ധിപ്പിക്കാന്‍ ധാരണ. വ്യേമായാന രംഗത്ത് ഇന്ത്യയുടെയും യൂഎഇയുടെയും സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇരുരാജ്യങ്ങളും തമമിലുള്ള വിമാനസര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കുവാന്‍ ധാരണയിലെത്തിയിരിക്കുന്നത്.

നിലവില്‍ ആഴ്ചതോറും 13,200 സീറ്റുകളാണ് ഉള്ളത്. എന്നാല്‍ ഇത് 3 വര്‍ഷം കൊണ്ട് ഘട്ടംഘട്ടമായി 49,970 സീറ്റുകളാക്കി വര്‍ദ്ധിപ്പിക്കാനാണ് ധാരണയായിരിക്കുന്നത്. ഇ വര്‍ഷം ഡിസംബറോടെ 11,000 സീറ്റുകളാണ് കൂടുതലായി ഏര്‍പ്പെടുത്താനിരിക്കുന്നത്. 2014 ഓടെ 12,800 സീറ്റുകളും, 2015 ഓടെ 12,870 സീറ്റുകളും കൂടുതലായി വര്‍ദ്ധിപ്പിക്കാനാണ് ധാരണ.

sameeksha-malabarinews

അബുദാബിയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള 49,970 സീറ്റുകളും യുഎഇയില്‍ ദേശീയ വിമാന കമ്പനിയായ എത്തിഹാദിയണ് ലഭ്യമാക്കുക. കൂടാതെ ഇന്ത്യക്ക് അനുവദിച്ച് കിട്ടുന്ന 49,970 സീറ്റുകള്‍ എയര്‍ ഇന്ത്യക്കും സ്വകാര്യ കമ്പനികള്‍ക്കുമായി വീതിച്ച് നല്‍കാനാണ് ധാരണയായിരിക്കുന്നത്. ഇവയെ കുറിച്ചുള്ള ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!