ബാഗ്ദാദ്: അല്ജസീറയടക്കം 10 വാര്ത്താചാനലുകളുടെ ലൈസന്സ് റദ്ദാക്കാന് ഇറാഖില് തീരുമാനം. ഈ ചാനലുകള് രാജ്യത്ത് അക്രമവും, വിഭാഗിയതയും വളര്ത്തുവാന് കൂട്ടു നില്ക്കന്നുവെന്ന് ആരോപിച്ചാണ് ചാനലുകള്ക്കെതിരെ നടപടി.
വിലക്കിനെതുടര്ന്ന് ഈ ചാനലുകള്ക്ക് രാജ്യത്ത് പ്രവര്ത്തിക്കാനോ അവിടെ നടക്കുന്ന സംഭവങ്ങള് റിപ്പോര്ട്ട് ചെയ്യാനോ സാധിക്കില്ല. ഈ ചാനലുകള് വാര്ത്തകള് വളച്ച് ഒടിക്കുന്നത് മുതല് രാജ്യത്ത് വിഭാഗിയത വളര്ത്താന് ഇടയാക്കുന്നു എന്ന് ഭരണകൂടം ചൂണ്ടികാട്ടി.
എല്ലാതരം വാര്ത്തകളെയും ലോകത്തിന് അറിയിക്കുന്ന തങ്ങളെ കേവലം ആരോപണങ്ങള് ഉന്നയിച്ച് വിലക്കാനാവില്ലെന്ന് അര് ജസീറ വൃത്തങ്ങള് വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സ്വതന്ത്രമായി രാജ്യത്ത് പ്രവര്ത്തിക്കാനുള്ള അനുമതി നല്കണമെന്നും അല് ജസീറ അറിയിച്ചു.




