തൊണ്ടയാട് ബൈപാസില്‍ വന്‍ തീപിടുത്തം.

കോഴിക്കോട്: തൊണ്ടയാട് മലാപ്പറമ്പ് ബൈപാസിന് സമീപം തരിശുവയലില്‍ വന്‍തീപടിത്തം. തൊണ്ടയാടിനും കുടില്‍ത്തോടിനുമിടയില്‍ കുന്നത്തേരിതാഴെയിലെ ഒഴിഞ്ഞുകിടക്കുന്ന എട്ടേക്കറോളം വരുന്ന വയലിലാണ് ജനങ്ങളെ പരിഭ്രാന്തിയിലാക്കി ഞായറാഴ്ച വൈകിട്ട് ആറരയോടെ ഒരു മണിക്കൂറിലധികം നീണ്ടുനിന്ന വന്‍ തീപടിത്തമുണ്ടായത്. ആളപായമില്ല.

രാത്രി എട്ടോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീ പടര്‍ന്നു പിടിച്ച പറമ്പിന് സമീപത്ത് വീടുകളുള്ളത് ആശങ്കയുയര്‍ത്തി.

ഇടയ്ക്കുണ്ടായ കാറ്റിനെ തുടര്‍ന്ന് തെങ്ങിന്‍ മുകളിലേക്കും തീ പടര്‍ന്നു. പ്രദേശത്ത് ചെറിയ മഴ പെയ്തതിനാല്‍ ജനസമ്പര്‍ക്ക മേഖലയിലേക്ക് പടരുന്നത് തടയാനായി. ഇവിടെ മനപൂര്‍വ്വം തീവെച്ചതാണെന്നും ആരോപണമുണ്ട്.

 

Share news
error: Content is protected !!
Scroll to Top