Section

malabari-logo-mobile

അങ്ങാടിപ്പുറത്ത്‌ ഗതാഗത നിയന്ത്രണം 23 മുതല്‍

HIGHLIGHTS : പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്‌റ്റോബര്‍ 23 മുതല്‍ ഇതിലൂടെയുള്ള...

imagesപെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വെ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട്‌ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഒക്‌റ്റോബര്‍ 23 മുതല്‍ ഇതിലൂടെയുള്ള ഗതാഗതത്തിന്‌ നിയന്ത്രണമേര്‍പ്പെടുത്തിയതായി ജില്ലാ കലക്‌റ്റര്‍ കെ.ബിജു അറിയിച്ചു. പാലക്കാട്‌ ഭാഗത്ത്‌ നിന്നും എന്‍.എച്ച്‌. 213 ലൂടെ കോഴിക്കോട്‌ ഭാഗത്തേയ്‌ക്ക്‌ പോകുന്നതും കോഴിക്കോട്‌ ഭാഗത്ത്‌ നിന്നും പാലക്കാട്‌ ഭാഗത്തേയ്‌ക്ക്‌ പോകുന്നതുമായ ഹെവി വാഹനങ്ങള്‍, മള്‍ട്ടി ആക്‌സില്‍ വാഹനങ്ങള്‍, കാപ്‌സൂള്‍ വാഹനങ്ങള്‍ എന്നിവ പാലക്കാട്‌- പത്തിരിപ്പാല- ഒറ്റപ്പാലം- കുളപ്പുള്ളി- കൊപ്പം- വളാഞ്ചേരി വഴി പോകണം. മറ്റ്‌ വാഹനങ്ങള്‍ മണ്ണാര്‍ക്കാട്‌ – കുമരംപുത്തൂര്‍ – അലനല്ലൂര്‍- പാണ്ടിക്കാട്‌ – മഞ്ചേരി – വള്ളുവമ്പ്രം വഴിയും പാണ്ടിക്കാട്‌- ഒറുവമ്പ്രം- ആനക്കയം വഴിയും തിരിഞ്ഞ്‌ പോകണം. ഗതാഗത ക്രമീകരണം സംബന്ധിച്ച തീരുമാനങ്ങള്‍ പാലക്കാട്‌- കോഴിക്കോട്‌ ജില്ലാ ഭരണ കാര്യാലയങ്ങള്‍ക്കും പൊലീസിനും കൈമാറിയിട്ടുണ്ട്‌. പൊലീസ്‌ നിര്‍ദേശിക്കുന്ന സ്ഥലത്ത്‌ ആര്‍.ബി.ഡി.സി. യുടെ ചെലവില്‍ ദിശാസൂചക ബോര്‍ഡുകള്‍ 22 നകം സ്ഥാപിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!