Section

malabari-logo-mobile

ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കും – മന്ത്രി എ.പി അനില്‍കുമാര്‍

HIGHLIGHTS : മലപ്പുറം: ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന്‌ ടൂറിസം മന്ത്രി എ....

DTPC Logo Prakashanam  01മലപ്പുറം: ഗ്രാമീണ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങള്‍ തിരഞ്ഞെടുത്ത്‌ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുമെന്ന്‌ ടൂറിസം മന്ത്രി
എ.പി അനില്‍കുമാര്‍ പ്രഖ്യാപിച്ചു. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ലോഗോ പ്രകാശനവും വിവിധ പദ്ധതികളുടെ ഉദ്‌ഘാടനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസം മേഖലയുടെ ഗുണം സാധരണക്കാര്‍ക്ക്‌ ലഭ്യമാക്കുന്നതിന്‌ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. കലക്‌റ്ററേറ്റ്‌ സമ്മേളന ഹാളില്‍ നടന്ന പരിപാടിയില്‍ പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനായി.
ലോഗോ തയ്യാറാക്കിയ മഞ്ചേരി സിറോ സ്റ്റുഡിയോയിലെ ഹാമിദിന്‌ മന്ത്രി ഉപഹാരം നല്‍കി. മികച്ച ടൂറിസം ക്ലബ്ബുകള്‍ക്കും വിവിധ മത്സര വിജയികള്‍ക്കുമുള്ള ഉപഹാരവും മന്ത്രി നല്‍കി. ചേറൂര്‍ പി.പി.റ്റി.എം.വൈ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളും പുളിക്കല്‍ എം.യു. എ. കോളെജുമാണ്‌ മികച്ച ടൂറിസം ക്ലബ്ബിനുള്ള അവാര്‍ഡിനര്‍ഹരായത്‌.
ജില്ലാ കലക്‌റ്റര്‍ കെ.ബിജു, നഗരസഭാ അധ്യക്ഷന്‍ കെ.പി മുഹമ്മദ്‌ മുസ്‌തഫ, വൈസ്‌ ചെയര്‍മാന്‍ കെ.എം ഗിരിജ, ടൂറിസം ഡെപ്യൂട്ടി ഡയറക്‌റ്റര്‍ കെ.എ സുന്ദരന്‍, ഡി.റ്റി.പി.സി സെക്രട്ടറി വി.ഉമ്മര്‍ കോയ, ഡി.റ്റി.പി.സി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!