Section

malabari-logo-mobile

ട്രെയിനില്‍ വച്ച്‌ യുവതിയെ തീകൊളുത്തി കൊല്ലന്‍ ശ്രമം

HIGHLIGHTS : കണ്ണൂര്‍: തീവണ്ടിയില്‍ വച്ച്‌ യുവതിയെ തീകൊളുത്തി കൊല്ലാന്‍ശ്രമം ഇന്ന്‌ പുലര്‍ച്ചെ നാലര മണിക്ക്‌ പുറപ്പെടാനായി നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ ആലപ്പുഴ...

കണ്ണൂര്‍: തീവണ്ടിയില്‍ വച്ച്‌ യുവതിയെ തീകൊളുത്തി കൊല്ലാന്‍ശ്രമം ഇന്ന്‌ പുലര്‍ച്ചെ നാലര മണിക്ക്‌ പുറപ്പെടാനായി നിര്‍ത്തിയിട്ടിരുന്ന കണ്ണൂര്‍ ആലപ്പുഴ എക്‌സിക്യുട്ടീവ്‌ എക്‌സപ്രസ്സിന്റെ്‌ ആളൊഴിഞ്ഞ ബോഗിയില്‍ വെച്ചാണ്‌ സംഭവം നടന്നത്‌.

ഗുരതരമായി പൊള്ളലേറ്റ യുവതി മലപ്പുറം ജില്ലയിലെ കുണ്ടോട്ടി സ്വദേശിയാണെന്നാണ്‌ സൂചന. ഇവര്‍ പൊള്ളലേറ്റ്‌ നിലവിളിച്ചതൊടെ ഒപ്പമുണ്ടായിരുന്ന യൂവാവ്‌ ഓടിരക്ഷപ്പെടുകയായിരുന്നു.. ഓടിക്കൂടിയ യാത്രക്കാരും റെയില്‍വേ ജീവനക്കാരും പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

sameeksha-malabarinews

യുവതിയെ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലേക്കും പിന്നീട്‌ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്കും മാറ്റിയിരി്‌ക്കുകയാണ്‌. ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ്‌ തിരച്ചിലാരംഭിച്ചിട്ടുണ്ട്‌

അപകടം നടന്ന ബോഗി പ്ലാറ്റ്‌ഫോറത്തില്‍ തന്നെ അഴിച്ചിട്ട ശേഷം എക്‌സിക്യൂട്ടീവ്‌ എക്‌സപ്രസ്സ്‌ ഒരു മണിക്കൂറിലധികം വൈകി യാത്ര ആരംഭിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!