Section

malabari-logo-mobile

ഹരിയാനയില്‍ ബിജെപി അധികാരത്തിലേക്ക്‌

HIGHLIGHTS : ദില്ലി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക്‌ വന്‍ മുന്നേറ്റം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ...

Untitled-1 copyദില്ലി: മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപിക്ക്‌ വന്‍ മുന്നേറ്റം ആര്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത മഹാരാഷ്ട്രയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. മഹാരാഷ്ട്രയില്‍ ശിവസേനയും ഹരിയാനയില്‍ ഐഎന്‍എല്‍ഡിയുമാണ്‌ രണ്ടാം സ്ഥാനത്ത്‌. ഇവിടെ രണ്ടിടത്തും കോണ്‍ഗ്രസ്സ്‌ മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു. എന്‍സിപിയും കനത്ത തിരിച്ചടിയിലേക്ക്‌ നീങ്ങുകയാണ്‌.

രവിലെ എട്ട്‌ മണിക്കാണ്‌ വോട്ടെണ്ണല്‍ ആരംഭിച്ചത്‌. ഹരിയാനായില്‍ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പ്രവചിച്ചതിലും വലിയ വിജയത്തിലേക്കാണ്‌ ബിജെപി കുതിച്ചിരിക്കുന്നത്‌.

sameeksha-malabarinews

ഇതോടെ പത്ത്‌ വര്‍ഷത്തെ കോണ്‍ഗ്രസ്സ്‌ ഭരണത്തിനാണ്‌ ഹരിയാനയില്‍ അവസാനമാകുന്നത്‌. കോണ്‍ഗ്രസിന്റെ ദയനീയ പരാജയത്തില്‍ പ്രതിഷേധിച്ച്‌ ദില്ലി ആസ്ഥാനമന്ദരിത്തിലേക്ക്‌ പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. പ്രിയങ്ക ഗാന്ധി നേതൃത്വത്തിലേക്ക്‌ വരണമെന്ന ആവശ്യമാണ്‌ പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന്‌ പ്രധാനമായും ഉയര്‍ന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!