Section

malabari-logo-mobile

മാധ്യപ്രവര്‍ത്തകരും വക്കീലന്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുറന്ന ചര്‍ച്ചയാണ് പരിഹാരം;കെ ജയകുമാര്‍

HIGHLIGHTS : പരപ്പനങ്ങാടി: മാധ്യപ്രവര്‍ത്തകരും വക്കീലന്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുറന്ന ചര്‍ച്ചയാണ് പരിഹാരമെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍...

nileena-copyപരപ്പനങ്ങാടി: മാധ്യപ്രവര്‍ത്തകരും വക്കീലന്‍മാരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് തുറന്ന ചര്‍ച്ചയാണ് പരിഹാരമെന്ന് മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ഇപ്പോള്‍ നടക്കുന്നതെല്ലാം പരിഹാരത്തിന് മുമ്പുള്ള തിളച്ചുമറയലാണെന്നും അദേഹം പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പ് നിരീക്ഷിച്ചതില്‍ ലോകമാധ്യമങ്ങള്‍ക്ക് വരെ പിഴച്ചതായും ജയകുമാര്‍ പറഞ്ഞു.  രാംനാഥ് ഗോയങ്ക അവാർഡ് ജേതാവ് ‘മാതൃഭൂമി’ സബ്എഡിറ്റർ നിലീന അത്തോളിക്ക് പരപ്പനങ്ങാടി എസ്.എൻ.എം ഹയർസെക്കന്ററി സ്‌കൂളിൽ നൽകിയ സ്വീകരണയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

ചടങ്ങിൽ സ്‌കൂളിലെ ഓപ്പൺ ക്ലാസിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. തുടർന്ന് വിദ്യാർഥികളുമായി നടന്ന സംവാദത്തിൽ മാധ്യമപ്രവർത്തക നിലീന അത്തോളിയും കെ.ജയകുമാറും പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.ഒ അഹമ്മദ് റാഫി അധ്യക്ഷനായി. പരപ്പനങ്ങാടിപ്രസ് ഫോറം പ്രസിഡന്റ് ടി.അഹമ്മദുണ്ണി, പ്രിൻസിപ്പാൾ ജാസ്മിൻ എ, മുല്ലബീവി, റഷീദ് പരപ്പനങ്ങാടി, ലത്തീഫ് തെക്കേപ്പാട്ട് തുടങ്ങിയവർ സംസാരിച്ചു.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!