Section

malabari-logo-mobile

സാമ്പത്തിക അടിയന്തിരാവസ്ഥ: സാധാരണക്കാരും വലഞ്ഞു,വലിയനോട്ടുകള്‍ മാറാന്‍ ബാങ്കുകളില്‍ വന്‍ തിരക്ക്

HIGHLIGHTS : പരപ്പനങ്ങാടി:മോദിസര്‍ക്കാരിന്‍ റെ സാമ്പത്തിക അടിയന്തിരാവസ്ഥ തെരുവോര കച്ചവടക്കാരുമുതല്‍ ജ്വല്ലറി വ്യാപാരികളെവരെ പ്രതികൂലമായിബാധിച്ചു.പണമിടപാട് സ്ഥാപ...

പരപ്പനങ്ങാടി:മോദിസര്‍ക്കാരിന്‍ റെ സാമ്പത്തിക അടിയന്തിരാവസ്ഥ തെരുവോര കച്ചവടക്കാരുമുതല്‍ ജ്വല്ലറി വ്യാപാരികളെവരെ പ്രതികൂലമായിബാധിച്ചു.പണമിടപാട് സ്ഥാപനങ്ങള്‍ ഇന്ന് തുറന്നെങ്കിലും ആക്കൌണ്ടുകളില്ലാത്ത   സാധാരണ ക്കാരാണ്ഏറെ വലഞ്ഞത്.മത്സ്യ വില്‍പനകേന്ദ്രങ്ങളില്‍ പോലും ആയിരം,അഞ്ഞൂറുംനോട്ടുകളുമായി എത്തിയവരുമായി വാക്കുതര്‍ക്കവും കയ്യാങ്കളിയും നടന്നു.തര്‍ക്കം തീര്‍ക്കാന്‍ പോലീസിന്‍റെ ഇടപെടല്‍വരെ ഉണ്ടായി.

സ്വര്‍ണ്ണം വില്‍ക്കാനും വാങ്ങാനുമായിജ്വല്ലറികളില്‍ എത്തിയവര്‍ക്കും  ദുരിതമായിരുന്നു.ഇടപാടുകാര്‍ക് ക് വലിയനോട്ടുകള്‍ നല്‍കുന്നത് സ്വീകരിക്കാന്‍ മടിയായിരുന്നു.ജ്വല്ലറിഉടമകളുംവലിയ നോട്ടുകള്‍സ്വീകരിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഉച്ചയോ ടെ പലജ്വല്ലറികളും പൂട്ടി ഉടമകള്‍ സ്ഥലംവിടുകയായിരുന്നു. പുതിയ സാമ്പത്തിക പരിഷ്ക്കാരം കൊണ്ട് റെയില്‍വെയാണ് നേട്ടമുണ്ടാക്കിയത്.പലരും ആയിരം,അഞ്ഞൂറ് നോട്ടുകള്‍ മാറിക്കിട്ടാന്‍ റെയില്‍വേസ്റ്റേഷനിലെ ടിക്കറ്റ്കൌണ്ടറിലെത്തി അടുത്ത സ്റെഷനിലെക്ക് ടിക്കറ്റെടുത്താണ് കാര്യംസാധിച്ചത്.ഇതുകാരണം ടിക്കറ്റ്വില്പനയില്‍ വന്‍ വര്‍ദ്ധനവാണ്ഉണ്ടായത്.

sameeksha-malabarinews

റെയില്‍വേക്ക് വലിയ നോട്ടുകള്‍ സ്വീകരിക്കണമെന്ന നിര്‍ദേശമുള്ളതിനാല്‍ യാത്രക്കാരല്ലാത്തവരും പത്തുരൂപ യാത്രാടിക്കറ്റ് വാങ്ങിയാണ്കാര്യം സാധിച്ചത്.കൂടുതല്‍ പേര്‍ റെയില്‍വേ സ്റെഷനില്‍ ചില്ലറക്കെത്തിയത് ജീവനക്കാര്‍ക്കും ദുരിതമായി.എല്ലാവരും വലിയ നോട്ടുകള്‍ നല്‍കിയതിനാല്‍ അവിടെയും പ്രയാസ മുണ്ടായി.എന്നാല്‍ ഈസൌകര്യം യാചകരും നാടോടികളും ദുരുപയോഗം ചെയ്തു.യാത്രക്കായി എത്തിയവര്‍ക്ക് അഞ്ഞൂറ് രൂപക്ക് അമ്പത് രൂപ കുറച്ചു നല്‍കി നേട്ടമുണ്ടാക്കി. ഇന്ന് ബാങ്കുകള്‍തുറക്കുന്നതോടെ ഇടപാടുകാരുമായി സംഘര്‍ഷ മുണ്ടാകുമെന്ന ഭീതിയിലാണ്സഹകരണ ബാങ്കുകളടക്കമുള്ള പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാര്‍.എല്ലാ ഇടപാടുകാര്‍ക്കും നല്‍കാനാവശ്യമായ  ചെറിയ നോട്ടുകളുടെ കുറവ് ഏറെ പ്രയാസം സൃഷ്ട്ടിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!