പെരുവള്ളൂരില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്

തേഞ്ഞിപ്പലം : പെരുവള്ളൂര്‍ വട്ടപ്പറമ്പില്‍ തെരുവ് നായയുടെ കടിയേറ്റ് നാല് പേര്‍ക്ക് പരിക്ക്. വട്ടപ്പറമ്പിലെ കുന്നംപള്ളി ചക്കിക്കുട്ടി , മകന്‍ ഗിരീഷ്, ഇട്ട്യക്കി, ഷിജിനി എന്നിവര്‍ക്കാണ് കടിയേറ്റത്. ഷിജിനിയെ വീടിനുള്ളില്‍ കയറിയാണ് നായ കടിച്ചത്. മറ്റും മൂന്ന് പേരെ വീടിന് പുറത്തു നിന്നും കടിക്കുകയായിരുന്നു. നായ കടിച്ച് ഓടുകയായിരുന്നുവെന്ന് കടിയേറ്റവര്‍ പറഞ്ഞു. മൂന്ന് പൂച്ചകളെയും അക്രമകാരികയായ നായ കടിച്ചു കൊന്നതായും നാട്ടുകാര്‍ പറഞ്ഞു. രാത്രി വൈകിയും തെരുവ് നായയുടെ ആക്രമണത്തില്‍ ഭീതിയിലാണ് നാട്ടുകാര്‍. അക്രമകാരിയായ നായയെ പിടികൂടാന്‍ ജനം സംഘടിച്ചെങ്കിലും സാധിച്ചിട്ടില്ല.
ഒരു മാസം മുമ്പ് പെരുവള്ളൂര്‍ പറമ്പില്‍പീടിക ശങ്കരമാട്ടില്‍ നാല് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റിരുന്നു. നാല് ദിവസം മുമ്പ് കാക്കത്തടത്ത് പുറ്റേക്കാടന്‍ ബഷീറിന്റെ രണ്ട് ആടുകള്‍ നായയുടെ കടിയേറ്റ് ചത്തിരുന്നു.

Share news
error: Content is protected !!
Scroll to Top