Section

malabari-logo-mobile

ഇസ്ലാമിനെയും പ്രവാചകനെയും അപമാനിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശി ദുബൈയില്‍ അറസ്റ്റില്‍

HIGHLIGHTS : ദുബൈ: ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ സ്വദേശി സജു...

untitled-1-copyദുബൈ: ഇസ്ലാം മതത്തെയും പ്രവാചകനെയും അധിക്ഷേപിച്ചെന്ന പരാതിയില്‍ മലപ്പുറം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടപ്പാള്‍ സ്വദേശി സജു സി മോഹനെയാണ് ദുബൈ പോലീസ് അറസ്റ്റ് ചെയ്തത്. നവമാധ്യമങ്ങള്‍ വഴി മതനിന്ദ നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ദുബൈയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനാണ് അറസ്റ്റിലായ സജു. അതേസമയം തന്റെ പേരില്‍ വാട്‌സ് ആപ്പില്‍ പ്രചരിച്ച ചിത്രം വ്യാജമാണെന്നാണ് സജുവിന്റെ വാദം.

തന്റെ ചിത്രം വ്യാജമായി ഉണ്ടാക്കിയ ഫേസ്ബുക്ക് സ്‌ക്രീന്‍ഷോട്ട് വാട്‌സ് ആപ്പിലൂടെ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് സജു പറയുന്നത്. ബി ജെ പി അനുഭാവിയാണ് അറസ്റ്റിലായ സജു.

sameeksha-malabarinews

സജുവിന്റെ മോചനത്തിനായി ദുബൈയിലെ ബിജെപി അനുയായികള്‍ ശ്രമം നടത്തി വരികയാണ്. അതെസമയം മറ്റൊരാളുടെ പാസ്‌പോര്‍ട്ട് സെക്യൂരിറ്റിയില്‍ സജുവിന് താത്കാലിക മോചനം ലഭിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. യുഎഇയിലെ നിയമപ്രകാരം പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജുവിനെതിരെ ആരോപിച്ചിരിക്കുന്നത്. അതെസമയം ഇക്കാര്യത്തില്‍ ദുബൈ പോലീസ് ഔദ്യോഗികമായ സ്ഥിരീകരണം നടത്തിയിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!