വനിതാ ഫുട്ബോളിൽ ജില്ലക്ക് അഭിമാനമായി വള്ളിക്കുന്നിലെ താരങ്ങൾ

football-copyവള്ളിക്കുന്ന്: സംസ്ഥാന സ്കൂൾ ഗെയിംസിൽ അണ്ടർ 19 വനിതാ വിഭാഗം ഫുട്ബോൾ മത്സരത്തിൽ ജില്ലക്ക് നേട്ടമുണ്ടാക്കിയ വരിൽ വള്ളിക്കുന്ന് അത്താണിക്കൽ സി.ബി എച്ച്.എസ്.സ്കൂളിലെ താരങ്ങളും. കാസർകോട് വെച്ച് നടന്ന മത്സരത്തിൽ കോഴികോട് ജില്ലയെ പരാജയപെടുത്തിയാണ് മലപ്പുറം ജില്ല ജേതാക്കളായത്. ജില്ലയെ പ്രതിനിധീകരിച്ച മത്സരത്തിനിറങ്ങിയ എട്ടു താരങ്ങൾ വള്ളിക്കുന്നിൽ നിന്നുള്ളവരാണ്.

ഇ. അപർണ, പി.ഷിബിത, പി.ബിൻസി, സി.അനിഷ, സി.അർച്ചന, എ.റ ജില, പി.അനഘ, ബിൻസി എന്നിവരായിരുന്നു സി.ബി.എച്ച്.എസ്.എസിൽ നിന്നുള്ളവർ.ഇതിൽ അനഘയും ബിൻസിയും ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന കേരള ടീമിലേക്ക് തെരഞ്ഞെടുത്തിട്ടുണ്ട്. താരങ്ങൾക്കും സ്കൂൾ ടീം മാനേജർ ശ്രീഷ്മ, കോച്ച് ഹരികുമാർ എന്നിവർക്ക് ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ സ്കൂൾ പി.ടി.എ.യുടെ നേതൃതത്തിൽ സ്വീകരണം നൽകി.ടി.വി.രാജൻ, സി. കൃഷ്ണാനന്ദൻ, കെ.എം.അബ്ദുള്ള, സി.ഉണ്ണി മൊയ്തു, ടി.ദേവദാസൻ എന്നിവർ നേതൃതം നൽകി.

Share news
error: Content is protected !!
Scroll to Top