Section

malabari-logo-mobile

വര്‍ഷത്തില്‍ ഒരു ദിവസം ഫെയ്‌സ്‌ബുക്കിനും അവധി

HIGHLIGHTS : സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ഫെയ്‌സ്‌ബുക്ക്‌ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കാന്‍ ഉപഭോക്താക്കളുടെ ആവശ്യം. പുതുവര്‍ഷത്തില്‍ സൈറ...

Facebookസോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റായ ഫെയ്‌സ്‌ബുക്ക്‌ ഇനി മുതല്‍ വര്‍ഷത്തില്‍ ഒരു ദിവസം അവധി നല്‍കാന്‍ ഉപഭോക്താക്കളുടെ ആവശ്യം. പുതുവര്‍ഷത്തില്‍ സൈറ്റ്‌ കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ ഉപഭോക്താക്കളില്‍ നിന്നും നിര്‍ദേശങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.

ഇങ്ങനെ ലഭിച്ച നിര്‍ദേശങ്ങളിലാണ്‌ ഫെയ്‌സ്‌ബുക്കിന്‌ ഒരു ദിവസം അവധി നല്‍കണമെന്ന നിര്‍ദേശം മുന്നോട്ട്‌ വെച്ചിരിക്കുന്നത്‌. യഥാര്‍ത്ഥ ജീവിതത്തില്‍ പുതിയൊരു വ്യക്തിയെ കണ്ടെത്താനും സൗഹൃദം പങ്കിടാനും ആളുകളെ പ്രേരിപ്പിക്കുന്നതിന്‌ 24 മണിക്കൂര്‍ നേരം ഫെയ്‌സ്‌ബുക്ക്‌ സൈറ്റ്‌ അടക്കണമെന്നാണ്‌ ഉപഭോക്താവിന്റെ ആവശ്യം.

sameeksha-malabarinews

ഉപഭോക്താക്കളില്‍ നിന്ന്‌ അഭിപ്രായം തേടുന്നത്‌ ഫേസ്‌ബുക്ക്‌ എല്ലാ വര്‍ഷവും പിന്തുടരുന്ന രീതിയാണ്‌. ആന്റണി ഫെര്‍ഗൂസണ്‍ എന്നയാളാണ്‌ ഇത്തരത്തിലുള്ള ഒരു നിര്‍ദേശം മുന്നോട്ട്‌ വെച്ചത്‌. സാങ്കല്‍പിക ലോകത്തു നിന്നും വിട്ട്‌ യഥാര്‍ത്ഥ ജീവിതത്തില്‍ പുതിയൊരാളുമായി സംസാരിക്കാനും ബന്ധം സ്ഥാപിക്കാനുമാണ്‌ താന്‍ ഇത്തരം ഒരു നിര്‍ദേശം മുന്നോട്ടു വെച്ചതെന്ന്‌ ഫെര്‍ഗൂസണ്‍ പറഞ്ഞു.

ഉപഭോക്താക്കള്‍ നല്‍കിയ ഭൂരിഭാഗം നിര്‍ദേശങ്ങള്‍ക്കും ഫെയ്‌സ്‌ബുക്ക്‌ മറുപടി നല്‍കിയെങ്കിലും ഫേസ്‌ബുക്കിന്‌ അവധി നല്‍കുന്ന കാര്യത്തെ കുറിച്ച്‌ സ്ഥാപകനായ മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ്‌ ഇതു വരെ പ്രതികരിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!