മികവിലും പ്രതിഫലത്തിലും മഞ്‌ജുതന്നെ ഒന്നാമത്‌

16tvf_manju1_1895044fമലയാള സിനിമാ പ്രേക്ഷകരുടെ പ്രിയതാരം മഞ്‌ജുവാര്യര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. അഭിനയ മികവിന്റെ കാര്യാത്തിലും പ്രതിഫലത്തിന്റെ കാര്യത്തിലും മറ്റു താരങ്ങളെ കടത്തിവെട്ടിയാണ്‌ മഞ്‌ജുവിന്റെ മുന്നേറ്റം. തന്റെ ഒരു സിനിമയ്‌ക്ക്‌ 50 ലക്ഷം രൂപയാണ്‌ മഞ്‌ജുവാര്യര്‍ പ്രതിഫലം വാങ്ങിക്കുന്നതെന്നാണ്‌ ഒരു പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌.

പതിനാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം മഞ്‌ജു തിരിച്ചെത്തി വേഷമിട്ട ‘ഹൗ ഓള്‍ഡ്‌ ആര്‍യു യു’ എന്ന ചിത്രത്തില്‍ പ്രതിഫലമായി കൈപറ്റിയത്‌ 50 ലക്ഷം രൂപയാണ്‌. അതേ പ്രതിഫലം തന്നെയാണ്‌ സത്യന്‍ അന്തിക്കാട്‌ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിലും മഞ്‌ജു കൈപ്പറ്റിയതെന്നാണ്‌ റിപ്പോര്‍ട്ട്‌.

തിരിച്ചെത്തുന്ന നടിമാരെ സംബന്ധിച്ചിടത്തോളം പ്രതിഫലത്തിന്റെ കാര്യത്തില്‍ വിലപേശലുകള്‍ അപ്രസക്തമാണെങ്കിലും മറ്റു നടിമാരെ അപേക്ഷിച്ച്‌ അക്കാര്യത്തിലും മഞ്‌ജു വ്യത്യസ്ഥയാകുകയാണ്‌. മലയാളത്തിലെ നായികമാരില്‍ മഞ്‌ജുവിനൊപ്പമോ ഇതിനടുത്തോ പ്രതിഫലം വാങ്ങുന്നവരില്ലെന്നാണ്‌ സിനിമാ ലോകത്തെ അടക്കം പറച്ചില്‍. അതെസമയം മഞ്‌ജു വാര്യര്‍ അഭിനയിക്കുന്ന സിനിമകള്‍ക്ക്‌ വന്‍ സാറ്റലൈറ്റ്‌ റൈറ്റ്‌ തുക ലഭിക്കുന്നു എന്നതും നിര്‍മ്മാതാക്കളെ ആകര്‍ഷിക്കുന്നുണ്ട്‌.

Share news
error: Content is protected !!
Scroll to Top