Section

malabari-logo-mobile

യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചു വരുന്നു; പ്രഖ്യാപനം ഇന്ന്

HIGHLIGHTS : ബാംഗ്ലൂര്‍ : കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി വിഎസ് യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചു വരുന്നു. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപനം ഇന്നുണ്ടാകും. യെദ്...

BL30_KER_YEDDYURAPP_619078fബാംഗ്ലൂര്‍ : കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രി വിഎസ് യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചു വരുന്നു. ഇതു സംബന്ധിച്ച ഔദേ്യാഗിക പ്രഖ്യാപനം ഇന്നുണ്ടാകും. യെദ്യൂരപ്പ പുതുതായി രൂപികരിച്ചിരിക്കുന്ന കെജെപി ബിജെപിയുമായി ലയിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനവും ഇതോടൊപ്പം ഉണ്ടാകും.

ബിജെപിയില്‍ വന്നതിന് ശേഷം യെദ്യൂരപ്പയുടെ നിലവിലെ പാര്‍ട്ടിയായ കെജെഡിയുമായി ഒന്നിച്ചു പ്രവര്‍ത്തിക്കാനാണ് തീരുമാനം. പാര്‍ട്ടിയിലുണ്ടായ ഭിന്നതയെ തുടര്‍ന്ന് യെദ്യൂരപ്പ ഒരു വര്‍ഷം മുമ്പാണ് ബിജെപി വിട്ടത്. ഇപ്പോള്‍ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യെദ്യൂരപ്പയുടെ തിരിച്ചു വരവിനെ വന്‍ പ്രാധാന്യത്തോടെയാണ് രാഷ്ട്രീയ വൃത്തങ്ങള്‍ നോക്കി കാണുന്നത്.

sameeksha-malabarinews

ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും യെദ്യൂരപ്പയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് യെദ്യൂരപ്പ ബിജെപിയിലേക്ക് തിരിച്ചെത്താനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!