Section

malabari-logo-mobile

സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞു; 20 മരണം

HIGHLIGHTS : Bus carrying Umrah pilgrims overturned in Saudi; 20 death

ജിദ്ദ: സഊദിയില്‍ ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. അപകടത്തില്‍ 20 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരുക്കേറ്റു. ജിദ്ദ റൂട്ടില്‍ അബഹക്കും മഹായിലിനും ഇടയിലെ ഷഹാര്‍ അല്‍റാബത് എന്ന ചുരത്തിലാണ് ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസ് റോഡിന്റെ കൈവരി തകര്‍ത്ത് കുഴിയിലേക്ക് മറിഞ്ഞ് തീപിടിച്ച് കത്തിയമരുകയായിരുന്നു. യാത്രക്കാരായി ആകെയുണ്ടായിരുന്നത് 47 പേരായിരുന്നു. രണ്ട് ഇന്ത്യാക്കാരും അഞ്ച് യമനികളും രണ്ട് സുഡാന്‍ പൗരന്മാരും ഓരോ ഈജിപ്ഷ്യന്‍, പാകിസ്താന്‍ പൗരന്മാരും ഒഴികെ ബാക്കിയെല്ലാവരും ബംഗ്ലാദേശുകാരാണ്.

ബസില്‍ തീയാളിപ്പടരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. അപകട കാരണം വ്യക്തമായിട്ടില്ല. ഏഷ്യക്കാര്‍ നടത്തുന്ന ഉംറ ഗ്രൂപ്പിന് കീഴില്‍ തീര്‍ഥാടനത്തിന് പുറപ്പെട്ടവരാണ് അപകടത്തില്‍ പെട്ടതെന്നാണ് വിവരം.

sameeksha-malabarinews

പരുക്കേറ്റവരെ മഹായില്‍ ജനറല്‍ ആശുപത്രി, അബഹയിലെ അസീര്‍ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി, സഊദി ജര്‍മന്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!