Section

malabari-logo-mobile

റുക്‌സാന കക്കോടിയുടെ പുസ്തകം ‘ഒരു കോയിക്കോടന്‍ കിസ്സ’പ്രകാശനം ചെയ്തു

HIGHLIGHTS : Ruksana Kakodi's second book 'Oru Koikodan Kissa' was released

കോഴിക്കോട്:കക്കോടി സൗഹൃദം റെസിഡന്‍സ് അസോസിയേഷന്റെ പത്താം വാര്‍ഷിക ദിനത്തില്‍ കമ്മറ്റിയിലെ സജീവ പ്രവര്‍ത്തകയും നന്മ ദേശീയകലാ സംഘടന കക്കോടി യൂണിറ്റിന്റെ ഭാരവാഹിയും, നന്മ ദേശീയ കലാസംഘടനയുടെ ചേളന്നൂര്‍ മേഖലയിലെ സര്‍ഗ്ഗ വനിത സെക്രട്ടറിയും , സാമൂഹ്യ പ്രവര്‍ത്തകയുമായ റുക്‌സാന കക്കോടിയുടെ രണ്ടാമത്തെ പുസ്തകമായ ‘ഒരു കോയിക്കോടന്‍ കിസ്സ ‘ എന്ന പുസ്തകത്തിന്റെ (ഓര്‍മ്മകുറിപ്പ് ) പ്രകാശനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് കെ പി ഷീബയാണ് പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. സൗഹൃദംറെസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീധരന്‍ പുസ്തകം ഏറ്റുവാങ്ങി.

sameeksha-malabarinews

ബ്‌ളോക്ക് പഞ്ചായത്ത് അംഗം സുജ അശോകന്‍ , കമ്മറ്റി അംഗങ്ങളായ സാജിത ഷര്‍മ്മത്ത് , സെക്രട്ടറി രവി മതിലശ്ശേരി, വാര്‍ഡ് മെമ്പര്‍ ജുമൈലത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. റുക്‌സാന കക്കോടി നന്ദിയര്‍പ്പിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!