അമ്പലപ്പുഴയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

ആലപ്പുഴ: ദേശീയ പാതയില്‍ അമ്പലപ്പുഴ കാക്കാഴം മേല്‍പാലത്തില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറില്‍ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂര്‍ സ്വദേശികളായ പ്രസാദ് (24), ഷിജു ദാസ് (24), സച്ചിന്‍, സുമോദ്, കൊല്ലം മണ്‍ട്രോതുരുത്ത് തേവലക്കര സ്വദേശി അമല്‍ (26) എന്നിവരാണ് മരിച്ചത്. ഇവര്‍ ഐഎസ്ആര്‍ഒ ക്യാന്റീനിലെ ജീവനക്കാരാണ്. നാലുപേര്‍ സംഭവ സ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗതം ഏറെ നേരം സ്തംഭിച്ചു.
കാര്‍ അമിത വേഗതയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ ഒന്നരയോടെ ആണ് അപകടം. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു.

മൃതദേഹങ്ങള്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top